September 8, 2024

ബ്ലോക്ക് കേരളോൽസവം: വെള്ളമുണ്ട ചാമ്പ്യന്മാർ

0
Img 20231103 094241

 

 

 

മാനന്തവാടി: ബ്ലോക്ക് കേരളോത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് റണ്ണേഴ്സ് കരീടം ചൂടി.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. സമ്മാന വിതരണം സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ.റഫീഖ് നിർവഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദിപ്മാസ്റ്റർ,വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം

കെ വിജയൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി വിജോൾ,പി കല്യാണി,സൽമാ മോയിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,യുവജന ക്ഷേമ ബോർഡ് കോർഡിനേറ്റർമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി സ്വാഗതവും ഹെഡ് ക്ലർക്ക് ബാബു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *