September 15, 2024

മന്ത്രിയുടെ ഉത്തരവിനും പുല്ലുവില;മൂന്ന് വർഷത്തലധികമായി തുടരുന്ന ജീവനക്കാരന് സ്ഥല മാറ്റമില്ല. മാനന്തവാടി സബ് കലക്ടർ ഓഫീസിലാണ് സംഭവം.

0
20231103 091410

 

മാനന്തവാടി: സബ് കലക്ടർ ഓഫീസിൽ മൂന്ന് വർഷമായി ഒരേ കസേരയിലിരിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന മന്ത്രിയുടെ ഉത്തരവും നടപ്പായില്ല. ഭരണസ്വാധീനവും യൂണിയൻ ബന്ധവുമാണത്രെ ഇതിന് പിന്നിൽ.

 

മാനന്തവാടി സബ് കലക്ടർ ഓഫിസിലെ ജൂനിയർ സുപ്രണ്ടിനെ സ്ഥലം മാറ്റണമെന്ന റവന്യു മന്ത്രിയുടെ ഉത്തരവാണ് നടപ്പാക്കാത്തത്.

 

സ്ഥലം മാറ്റാത്തതിനെതിരേ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ ആഗസ്ത് മൂന്നിനാണ് അടിയന്തിരമായി സ്ഥലം മാറ്റി നിയമിക്കുന്നതിന് ജില്ലാ കലക്ടർക്ക് മന്ത്രിയുടെ നിർദേശമുണ്ടായത്. തുടർന്ന് ജില്ലാ ഡപ്യൂട്ടി കലക്ടർ ഇതു സംബന്ധിച്ച് നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

റവന്യു വകുപ്പിൽ 2023 ലെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മെയ് 24ന് ലാന്റ് റവന്യു കമ്മീഷണർ ഇറക്കിയ ഉത്തരവിൽ മൂന്ന് വർഷത്തിലധികമായി ഒരേ ഓഫിസിൽ തുടരുന്നവരെ സ്ഥലം മാറ്റണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ, ജില്ലയിൽ സർക്കാർ ഉത്തരവുകൾക്കും സ്ഥലം മാറ്റ ചട്ടങ്ങൾക്കും വിരുദ്ധമായി വിവിധ ഓഫിസുകളിൽ നിരവധി ജീവനക്കാർ തുടരുന്നുണ്ട്. മാനന്താവാടി സബ് കലക്ടർ ഓഫിസിലെ ജൂനിയർ സുപ്രണ്ടിനെ മാനദണ്ഡവിരുദ്ധമായി ജോലിക്രമീകരണ വ്യവസ്ഥയിൽ നിയമിക്കുകയായിരുന്നവെന്നാണ് ആരോപണം. ഇതിനെതിരേ കഴിഞ്ഞ ആഗസ്ത് ആദ്യം നൽകിയ പരാതിയിൽ ലാന്റ് റവന്യു കമ്മീഷറുടെ നിർദേശത്തിൽ ഒരു മാസം മുമ്പ് ജില്ലാ ഡപ്യൂട്ടി കലക്ടർ ഉത്തരവിറക്കിയെങ്കിലും സ്ഥലം മാറ്റത്തിൽ നടപടി ഉണ്ടായില്ല.

ജൂലൈ 10 ലെ ജില്ലാ ഡപ്യൂട്ടി കലക്ടറുടെ ഉത്തരവ് പ്രകാരം ഇവരെ മാനന്തവാടി താലൂക്ക് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടൽ നടത്തി മാനന്തവാടി സബ് കലക്ടറുടെ നിർദേശ പ്രകാരം വീണ്ടും സബ് കലക്ടർ ഓഫിസിൽ എത്തുകയായിരുന്നു എന്നാണ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് സെപ്തംബർ മാസം ലാന്റ് റവന്യു കമ്മീഷണർ ഇതു സംബന്ധിച്ച് ഉത്തരവിടുകയും ചെയ്തു. ഇതിനൻറെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ ഡപ്യൂട്ടി കലക്ടർ സെപ്തംബർ 29 ന് ഇറക്കിയ ഉത്തരവിൽ സബ്കലക്ടർ ഓഫിസിൽ തുടരാനുള്ള ജോലി ക്രമീകരണം റദ്ധ് ചെയ്ത് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ നടപടി ഉണ്ടായിട്ടില്ല.

കലക്ടറേറ്റിലും വൈത്തിരി താലൂക്കിലും കണിയാമ്പറ്റ വില്ലേജിലുമടക്കം ഇത്തരത്തിൽ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ ഇപ്പോഴും ജീവനക്കാർ ജോലിയിൽ തുടരുന്നതായി ആരോപണമുണ്ട്. ലാൻഡ് റവന്യൂ കമ്മീഷണർ പുറപ്പെടുവിച്ച സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലുള്ളവരെ സ്ഥലം മാറ്റി നിയമിച്ചതെന്നത് വാർത്തയായിരുന്നു. ലാൻഡ് റവന്യൂ കമ്മീഷണർക്ക് ജീവനക്കാരുടെ സംഘടനകൾ പരാതി നൽകുകയും ചെയ്തു. ക്ലർക്കുമാരുടെ സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഭരണകക്ഷിയായ എൻ.ജി.ഒ യൂണിയൻ തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. കലക്ടറേറ്റിൽ പത്തു വർഷത്തിലധികമായി ഒരേ ഓഫീസിൽ മാത്രം ജോലി ചെയ്യുന്ന ജീവനക്കാരുണ്ട്. സ്ഥലംമാറ്റക്കാര്യത്തിൽ സർവീസ് സംഘടനകളുമായി ചർച്ചചെയ്ത് സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിനുശേഷവും വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ ഭരണ സ്വാധീനമുള്ളവർ പ്രധാന ഓഫീസുകളിൽ തുടരുന്നുതിൽ സംഘടനകൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *