October 9, 2026

നവകേരള സദസ്സ് : ബത്തേരിയില്‍ ജില്ലാ കളക്ടര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

0
Img 20231107 190449
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : നവകേരള സദസ്സ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സ്വാഗതസംഘം ഓഫീസ് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സന്ദര്‍ശിച്ചു. നവകേരള സദസ്സിനോടനുബന്ധിച്ചുള്ള മണ്ഡലത്തിലെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നവകേരള സദസ്സ് പോസ്റ്റര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണനും നവകേരള സദസ്സ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം ചെയര്‍പേഴ്‌സനുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍ക്ക് കൈമാറി ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ്, കണ്‍വീനര്‍ ഇ.സുരേഷ്ബാബു, തഹസില്‍ദാര്‍ വി.കെ.ഷാജി, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *