December 11, 2023

ഫലസ്തീൻ – സാമുദായിക ധ്രുവീകരണം അപകടകരം ;കെ എൻ എം

0
20231120 163558

 

ബത്തേരി : ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരതക്കെതിരെ ലോകത്തെ മനുഷ്യസ്നേഹികൾ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലും ചെറുതും വലുതുമായ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടക്കുമ്പോൾ ഗസ്സയെ സാമുദായിക ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തുകയാണ് ഫാസിസ്റ്റ് ശക്തികൾ . ഇസ്രായേൽ ഫലസ്തീൻയുദ്ധം ക്രിസ്ത്യൻ മുസ്ലീം ചേരിതിരിവിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഫാസിസ്റ്റ് കുതന്ത്രത്തെ കരുതിയിരിക്കണമെന്ന് കെ എൻ എം മർകസുദ്ദഅ് വ ദൗത്യപദം പ്രീകോൺ മീറ്റ് ആവശ്യപ്പെട്ടു . ജനുവരിയിൽ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദൗത്യപദം സംസ്ഥാന ഉപാധ്യക്ഷൻ കെഎം സൈതലവി എഞ്ചിനീയർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് എസ് അബ്ദുൾസലിം മാസ്റ്റർ അധ്യക്ഷനായിരുന്നു . കെ എൻ എം സംസ്ഥാന ട്രഷറർ ശ്രീ മമ്മു സാഹിബ് കോട്ടക്കൽ, അബ്ദുൽ അസീസ് സലാഹി, അബ്ദുൽ ഹക്കീം അമ്പലവയൽ , അബ്ദുൽ സലാം മുട്ടിൽ , അബ്ദുസമദ് പുൽപ്പള്ളി എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *