സൈനുൽ ഉലമ അഗാധ പാണ്ഡിത്യത്തിന്റെ ഉടമ: ഷഹീറലി ശിഹാബ് തങ്ങൾ
വാകേരി : അഗാധമായ പാണ്ഡിത്യത്തിന്റെ ഉടമയും വ്യക്തി വിശുദ്ധി കൊണ്ട് നമ്മെ വിസ്മയിപ്പിച്ച മഹാനുമായിരുന്നു സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാരെന്ന് പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന ആദർശ പ്രസ്ഥാനത്തിന് ശക്തി പകരാൻ പ്രയത്നിച്ചതോടൊപ്പം അനേകം പണ്ഡിതരെ വാർത്തെടുക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നുവെന്നും തങ്ങൾ പറഞ്ഞു. വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയിൽ സംഘടിപ്പിച്ച ചെറുശ്ശേരി ഉസ്താദ് അനുസ്മരണ-പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പാൾ വി കെ അബ്ദുറഹ്‌മാൻ ദാരിമി, നാസർ മൗലവി, കെ.വി ജഅ്ഫർ ഹൈത്തമി, സവാദ് വാഫി, മുഹമ്മദ് ഹബീബ് ദാരിമി, റുബൈബ് വാഫി, സാബിഖ് ഹുദവി, കുഞ്ഞഹമ്മദ് ഹുദവി, റാഷിദ് ഹുദവി പങ്കെടുത്തു. മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും മുർശിദ് വാഫി നന്ദിയും പറഞ്ഞു.
Leave a Reply