നവകേരള വികസന സമന്വയം* ; *ക്ഷണിതാക്കളുടെ സംഗമവേദിയായി പ്രഭാതയോഗം*
കൽപ്പറ്റ : വയനാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളുടെ സംഗമവേദിയായി നവകേരളം പ്രഭാതയോഗം മാറി. ക്ഷണിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് പുതിയകേരളത്തിന്റെ വികസന നയ രൂപീകരണത്തില്‍ വേറിട്ടതും പുതുമയുള്ളതുമായ ആശയ രൂപീകരണത്തിനുള്ള വേദിയായി മാറുകയായിരുന്നു പ്രഭാതയോഗം. നവകേരള സദസ്സിന്റെ വയനാട് ജില്ലയുടെ തുടക്കമായി ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു പ്രഭാതയോഗം നടന്നത്. രാവിലെ എട്ടരയോടെ ക്ഷണിക്കപ്പെട്ട അതിഥികള്‍ വേദിയിലേക്ക് എത്തിതുടങ്ങി. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതയോഗത്തിനായി എത്തി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജും ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗോത്രതാളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചു. വയനാടിന്റെ കാര്‍ഷികരംഗം, ടൂറിസം, കായിരംഗം, ആരോഗ്യമേഖല, വിദ്യാഭ്യാസരംഗം തുടങ്ങി ഇതരമേഖലകളിലെ പുതിയ വികസനവഴികളിലേക്കും വേറിട്ട ആശയങ്ങള്‍ ക്ഷണിതാക്കള്‍ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും നവകേരളസദസ്സ് പ്രഭാതയോഗത്തില്‍ പങ്കുവെച്ചു. ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം പേരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. വിവിധ മേഖലയില്‍ നിന്നും പുരസ്‌കാര ജേതാക്കള്‍, കലാകാരന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികളുടെ പ്രതിനിധികള്‍, സഹകരണ സ്ഥാപന തൊഴിലാളികളുടെ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍, സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള പ്രഭാതയോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തത്. ഇവര്‍ക്കായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
നവകേരള മുന്നേറ്റം എല്ലാവരും ഏകമനസ്സോടെ സഹകരിക്കണം:മുഖ്യമന്ത്രി പിണറായി വിജയന്‍
നവകേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഏകമനസ്സോടെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സ് ക്ഷണിക്കപ്പെട്ട അതിഥികളുമായുള്ള പ്രഭാതയോഗം ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ പ്രകിയയില്‍ ഒരുപാട് പ്രത്യേക നിറഞ്ഞതാണ് കേരള സംസ്ഥാനം.ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ പുതുമയുള്ള വികസന നിയമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. സംസ്ഥാനത്ത്് പ്രകടനപത്രികയില്‍ പറഞ്ഞത് പൂൂര്‍ണ്ണമായും നടപ്പാക്കുകയെന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വേറിട്ട രീതിയിലുള്ള ഈ നിലപാടുകള്‍ പുതുമയുള്ളതായിരുന്നു. ഇതെല്ലാം ജനങ്ങള്‍ക്ക് ഭരണം വിലയിരുത്താന്‍ അവസരമൊരുക്കി. 2021 സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കൂടുതല്‍ വേഗതയില്‍ കാര്യ നിര്‍വ്വഹണം സാധ്യമാക്കി. ഫയല്‍ അദാലത്തുകള്‍ നടപ്പാക്കി ഓരോ താലൂക്കിലൂടെയും ഫയല്‍ നീക്കങ്ങള്‍ വേഗത്തിലാക്കി. വിവിധ വകുപ്പുകളില്‍ മന്ത്രിതല സംഘങ്ങള്‍ നേരിട്ട് വിലയിരുത്തിയാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചത്. ഫയലുകളുടെ നീക്കങ്ങള്‍ വേഗത്തിലാക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ഓരോതാലൂക്കുകളിലും മന്ത്രിതല സംഘങ്ങള്‍ ജില്ലാ കളക്ട്രര്‍മാര്‍ എന്നിവരെല്ലാം ഇടപെട്ട് ഇതെല്ലാം കാര്യക്ഷമമാക്കുന്നു. ഇതൊക്കെ ഭരണനിര്‍വ്വഹണം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമാകുന്നു. മേഖല തലത്തിലും സംസ്ഥാന തലത്തിലും ഭരണനിര്‍വ്വഹണം സുതാര്യമായ രീതിയിലാണ് മുന്നേറുന്നത്. ഇതിന്റെയെല്ലാം ലക്ഷ്യം ജനങ്ങള്‍ക്ക് നല്ലരീതിയില്‍ നീതി ലഭ്യമാക്കുകയെന്നതാണ്. സംസ്ഥാനം ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിക്കുകയാണ് ലക്ഷ്യം. വികസന പൂര്‍ത്തീകരണത്തിന് സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തവും സഹായവും സഹകരണവും പിന്തുണയുമെല്ലാം അനിവാര്യമാണ്. സംസ്ഥാനവും കേന്ദ്രവും രണ്ടു കൂട്ടരും നല്ല ധാണയോടെ സഹകരിക്കണം. പുതിയ സംരഭം കേരളത്തിന്റെത് മാത്രമല്ല. രാജ്യത്തിന് കൂടിയുള്ളതാണ്. ഇതിനായി കേന്ദ്ര സംസ്ഥാന പരസ്പരധാരണ അനിവാര്യമാണ്. കേന്ദ്രത്തില്‍ നിന്നും പലകാര്യങ്ങളിലും നിസ്സഹകരണമുണ്ട്. അവഗണനയുണ്ട്. നിഷേധാത്മകമായി സമീപനമുണ്ട്. നമ്മുടെ നാടിന്റെ പ്രശ്‌നങ്ങള്‍ നാടിന്റെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് നവകരേള സദസ്സിന്റെ ലക്ഷ്യം. നമ്മുടെ നാട് തകര്‍ന്നടിയില്ല, മഹാമാരിയും പ്രളയവും കടന്നുവന്ന നമ്മള്‍ ഇതിനെയെല്ലാം കൂട്ടായ്മയിലൂടെ അതിജീവിച്ചു. ജനങ്ങള്‍ ഏകമനസ്സോടെ നമ്മുടെ നാടിന്റെ താല്‍പ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിനാലാണ് നാടിനെ ഈ ദുരന്തങ്ങളെയും മഹാമാരിയെയും കടന്നുമുന്നേറാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.
വയനാടിനായി ആശയങ്ങള്‍ നിരത്തി പ്രഭാതയോഗം
വയനാടിന്റെ വികസനത്തിനായി ഒട്ടേറെ ആശയങ്ങളും ആവശ്യങ്ങളും നവകേരള സദസ്സ് പ്രഭാതയോഗം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുമ്പും മുന്നോട്ടുവെച്ചു. വിവിധ മേഖലകളില്‍ നിന്നുമെത്തിയ ക്ഷണിക്കപ്പെട്ട അതിഥിഖലാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്. വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയത് അഭിമാനകരമായ നേട്ടമാണ്. നൂതന സൗകര്യങ്ങള്‍ ഒരുക്കി ആധുനിക ചികിത്സ ലഭ്യമാക്കണം. ഇതിനൊപ്പം സൗകര്യങ്ങളും വേണമെന്നും ആവശ്യം ഉയയര്‍ന്നു. ഗോത്രമേഖലയിലെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഭൂരഹിത ഭവരഹിതരുടെ പ്രശ്‌നപരിഹാരത്തിന് ജില്ലയില്‍ പുതിയ മിഷന്‍ തുടങ്ങും. കുറിച്യ കുറുമ കുടുംബവിഭാഗങ്ങളുടെ കൂട്ടുസ്വത്ത് വിഭജനത്തിലെ നിയമ തടസ്സങ്ങള്‍ ലഘൂകരിക്കണം. യുവാക്കള്‍ക്ക് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സ്വയം തൊഴില്‍ പ്രോത്സാഹനം വേണം. ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിലെ കൊഴിഞ്ഞുപോക്കും ലഹരി ഉപയോഗവും നിയന്ത്രിക്കാന്‍ പദ്ധതികള്‍ വേണം. വയനാട്ടിലെ യാത്രാദുരിത പരിഹരിക്കുന്നതിന് ബദല്‍മാര്‍ഗ്ഗങ്ങള്‍ വളരെ പെട്ടന്ന് കണ്ടെത്തണമെന്നും പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് , മൈസൂര്‍കുട്ട സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.വിദ്യാഭ്യാസ രംഗത്ത്് മുന്നേറ്റത്തിന് നടപടികള്‍ സ്വീകരിക്കണം. ആരോഗ്യരംഗത്തെ പ്രശ്ങ്ങളും മുഖ്യന്ത്രിയുടെ മുന്നില്‍ ക്ഷണിതാക്കളില്‍ പലരും മുന്നോട്ടുവെച്ചു.കാപ്പികര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. കാപ്പി കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പ്രഖ്യാപിക്കണം. കാപ്പിക്ക് മിനിമം താങ്ങുവില ലഭ്യമാക്കണം. കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ എല്ലായിടത്തും എല്ലാവരിലേക്കും വ്യാപിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ജില്ലയിലെ മൃഗശല്യം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണം.ട്രോമ കാന്‍സര്‍ കെയര്‍, ഹൃദ്രോഗ വിഭാഗം, ട്രോമകെയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കണം. ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കുമായി ഫലപ്രദമായ തീവ്രപരിചരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രഭാതയോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ബത്തേരി ബിഷപ്പ് ഡോ.ഗീവര്‍ഗ്ഗീസ് ബര്‍ണ്ണബാസ് മെത്രാപ്പൊലീത്ത, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍ര് പ്രശാന്ത് രാജേഷ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷറഫുദ്ദീന്‍ അഞ്ചാംപീടിക, ഗോത്ര വര്‍ഗ്ഗ പ്രതിനിധി എ.എം.പ്രസാദ് , ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍ര് ജോണി പാറ്റാനി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് പി.വി.ബാലകൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്തംഗ രുഗ്മിണി സുബ്രഹ്മണ്യം. വ്യവസായി ബോബി ചെമ്മണ്ണൂര്‍, ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ.എ.ഗോഗുല്‍ദേവ്, എ.ഐ.വിദഗ്ദന്‍ സൂരജ്. സ്ത്രീശാക്തീകരണ അവാര്‍ഡ് ജേതാവ് സി.ഡി.സരസ്വതി, മതപണ്ഡിതന്‍ ഇബ്രാഹിം ഫൈസി പേരാല്‍, ലോക ബ്ലൈന്‍ഡ് ടെന്നീസ് താരം നിബിന്‍ മാത്യു തുടങ്ങിയവരാണ് പ്രഭാതയോഗത്തില്‍ ക്ഷണിതാക്കളുടെ പ്രതിനിധികള്‍ക്കിടയില്‍ നിന്നും സംസാരിച്ചത്.
നവകേരളം:പ്രശംസനീയം
നവകേരളത്തെ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യമം പ്രശംസനീയമാണെന്ന് ഡോ.ഗീവര്‍ഗ്ഗീസ് ബര്‍ണബാസ് മെത്രാപ്പോലീത്ത പറഞ്ഞു. ആഗോള ടൂറിസത്തില്‍ വയനാട് കൂടി ഇടം പിടിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത് ജില്ലയുടെ വികസനത്തില്‍ ്പ്രധാനപ്പെട്ടതാണ്. റോഡ് വികസനം കാര്യക്ഷമമാക്കണമെന്നും യാത്ര സുഗമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് റോഡ് ബീനാച്ചി പനമരം റോഡ് എന്നിവയെല്ലാം വേഗത്തില്‍ സഞ്ചാര യോഗ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ കാബിനറ്റ് അഭിമാനം
സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് മൊബൈല്‍ കാബിനറ്റാണെന്നും ഇത്്് അഭിമാനമാണെന്നും പ്രമുഖ വ്യവസായി ബോബി ചെമ്മണൂര്‍ പറഞ്ഞു. കല്‍പ്പറ്റയിലെ നവകേരള സദസ്സ് പ്രഭാതയോഗത്തില്‍ ക്ഷണിതാവായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള വികസനത്തിന് പലകാര്യങ്ങളിലും മാതൃകയാണ് ഈ സംസ്ഥാനം. ജന നന്മയ്ക്കായുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. മേപ്പാടിയില്‍ ആയിരം ഏക്കര്‍ഭൂമി ടൂറിസം പ്രോജക്ടിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എയര്‍ സ്ട്രിപ്പ് പ്രോജക്ടിന് അംഗീകാരം നല്‍കണം. എം.എസ്.സ്വാമ്ിനാഥന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അഗ്രി മൂ്യൂസിയം 25 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കും. വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് കൃഷിയെക്കുറിച്ച് പഠിക്കാനും കൃഷി ചെയ്യാനുമുള്ള സൗകര്യം ഒരുക്കും. എന്റര്‍ടെയിന്‍മെന്റ് പാര്‍ക്ക് , വുഡ് ഹൗസ് എന്നിവയെല്ലാം കൊണ്ടുവരും. കേരളം ടൂറിസം വികസനത്തില്‍ മുന്നേറുകയാണെന്നും സംസ്ഥാന വിനോദ സഞ്ചാര വികസന വകുപ്പ് നടപ്പാക്കുന്ന സിംഗിള്‍ വിന്‍ഡോ പ്രോജക്ടില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
അരിവാള്‍ രോഗികളുടെ പ്രശ്‌നം പരിഹരിക്കണം
ജില്ലയിലെ അരിവാള്‍ രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് രോഗികളുടെ സംഘടനാ പ്രതിനിധി സി.ഡി.സരസ്വതി പ്രഭാതയോഗത്തില്‍ ആവശ്യപ്പെട്ടു. 1080 രോഗികളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇവര്‍ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രത്യേക യൂണിറ്റ് തുടങ്ങണം. മികച്ച ചികിത്സ ലഭ്യമാക്കണം. അസ്ഥി മജ്്ജ മാറ്റിവെക്കല്‍ തുടങ്ങിയ ചികിത്സ സൗജന്യമായി ലഭ്യമാക്കണം.ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. പുതിയ കെട്ടിടത്തില്‍ സിക്കിള്‍ സെല്‍ അനീമിയ വാര്‍ഡ് അനുവദിക്കണമെന്നും സി.ഡി.സരസ്വതി പ്രഭാതയോഗത്തില്‍ ആവശ്യപ്പെട്ടു. ഈ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസവും പ്രതീക്ഷയുമുണ്ട്. അരിവാള്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങാതെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഭിന്നലിംഗങ്ങര്‍ക്കായി സൗകര്യങ്ങള്‍ വേണം
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കുള്ള ഹോര്‍മോണ്‍ ചികിത്സക്കായുള്ള സൗകര്യങ്ങള്‍ വയനാട്ടില്‍ ലഭ്യമാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. ഇത് പരിഹരിക്കാന്‍ കഴിയിമോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. താമസ സൗകര്യത്തിന് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിഗണ നല്‍കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍ പരിഗണന നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു.
വയനാട് യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കും:കോഫി പാര്‍ക്ക് തുടങ്ങും :മുഖ്യമന്ത്രി പിണറായി വിജയന്‍
വയനാട് തുരങ്കപാത നടപടികള്‍ വേഗത്തിലാണെന്നും സാങ്കേതിക പഠനവും റിപ്പോര്‍ട്ടും തയ്യാറാക്കലും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രഭാതയോഗത്തില്‍ ക്ഷണിതാക്കളുടെ വിഷയാവതരണത്തിന് ശേഷം മറുപടി പറയുകയായിരുന്നു മന്ത്രി. കൊങ്കണ്‍ റെയില്‍വേ ടീമിനെയാണ് ഇതിന്റെ സാങ്കേതിക പഠനത്തിനായി നിയോഗിച്ചിട്ടുള്ളത്. കര്‍ണ്ണാടകയുമായി ബന്ധപ്പെട്ട യാത്ര പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും കര്‍ണ്ണാടകം അയവിന് തയ്യാറായില്ല. കര്‍ണ്ണാടകയിലെ പുതിയ സര്‍ക്കാരുമായി തുടര്‍ചര്‍ച്ചയ്ക്ക് ശ്രമിക്കും. പുതിയ സാഹചര്യത്തില്‍ വീണ്ടും ശ്രമിക്കും. ജില്ലാതലത്തിലും അതിനുള്ള ശ്രമങ്ങള്‍ നടത്തണം. വന്യജീവി ആ്ക്രമണം വന്‍തോതില്‍ കൃഷി നാശത്തിന് വഴിയൊരുക്കുന്നുണ്ട്. വനം വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ഇതിനായി പരിഹാര പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനായി 3 കോടി 88 ലക്ഷം രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗം കാത്ത് ലാബ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കാര്‍ഡിയോളജിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. അര്‍ബുദ രോഗ വിഭാഗത്തില്‍ പ്രാധാന്യ നല്‍കിയുള്ള ചികിത്സ ലഭ്യമാക്കും. സിക്കിള്‍ സെല്‍ അനീമിയ യൂണിറ്റ് നല്ല രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ ഹോര്‍മോണ്‍ യൂണിറ്റും ജില്ലയില്‍ സ്ഥാപിക്കും. മരിയനാട് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌ന പരിഹാരത്തിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തും. കാപ്പികര്‍ഷകരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് ജില്ലയില്‍ ്സ്ഥാപിക്കും. കാപ്പി കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പദ്ധതികളും യാഥാര്‍ത്ഥ്യമാക്കും. കോഫി പാര്‍ക്കിന്റെ ശിലാസ്ഥാപനം ജനവരിയില്‍ നടക്കും. ഹബ്ബ് ആന്‍ഡ് സ്‌കോപ്പ് പദ്ധതികൂടി നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകും. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും. വയനാട്ടിലേക്കുള്ള റോപ്പ് വേ സൗകര്യം പരിശോധിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ പ്രശ്‌ന പരിഹാരത്തിന് മുന്‍ഗണന നല്‍കും. ജില്ലയില്‍ ശോച്യാവസ്ഥയുള്ളതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ റോഡുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ അഭിവൃദ്ധിയും പുരോഗതിയുമുണ്ടാക്കും. പുതിയ സ്ഥാപനങ്ങള്‍ ഇനിയും യാഥാര്‍ത്ഥ്യമാകും. പുതിയ കോഴ്‌സുകള്‍ പഠിക്കാന്‍ കഴിയുന്ന നാടാണ് വയനാട്. അതിനായി പുതിയ സ്ഥാപനങ്ങളും അനിവാര്യമാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നവകേരള സദസ്സ്;ഏറ്റവും വലിയ ബഹുജന പങ്കാളിത്ത സംവാദം:എല്ലാവര്‍ക്കും തുല്യപരിഗണന:മുഖ്യമന്ത്രി പിണറായി വിജയന്‍
നവകേരള സദസ്സിന് വലിയ സ്വീകാര്യതയാണെന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നവകേരള സദസ്സ് പ്രഭാതയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തം നവ കേരള സദസ്സിന്റെ മുന്നേറ്റമാണ്. 140 മണ്ഡലങ്ങളിലൂടെയും നവകേരള സദസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഇത് കേരള ചരിത്രത്തില്‍ ഇടം തേടുന്ന കേരളം കണ്ട ഏറ്റവും വലിയ ബഹുജന പങ്കാളിത്ത സംവാദ പരിപാടി എന്ന റെക്കോഡിലേക്ക് ഉയരും. ഇതിനെതിരെ അപവാദം നടത്തുന്നവര്‍ സ്വയം അപഹാസ്യരാവുകയാണ്. കക്ഷി രാഷ്ട്രീയഭേദമന്യേ പൊതുപരിപാടികള്‍ നടത്തുമ്പോള്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ദയനീയ പരാജയം നേരിടേണ്ടിവരും. അസാധരണവും അത്യപൂര്‍വ്വവുമായി നാടിന്റെ ആകെ നന്മയ്ക്കുവേണ്ടി മന്ത്രി സഭ ഒന്നിച്ചിറങ്ങിയപ്പോള്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാകുന്നുണ്ട്. എല്ലാവര്‍ക്കും തുല്യ പരിഗണനയെന്നതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം.ഇതില്‍ നിന്നും വിട്ടുനല്‍കുന്നത് ശരിയായ പ്രവണതകളല്ല. പുതിയ വികസന നയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കും. ജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കാനും തീര്‍പ്പുകല്‍പ്പിക്കാനുമുള്ള സംവിധാനങ്ങള്‍ വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply