September 17, 2026

മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നു 

0
Img 20231126 180750
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി :മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം വയനാട് വൈത്തിരിയില്‍ (സലാം തളിപ്പറമ്പ നഗര്‍ )വെച്ച് നടന്നു. സുല്‍ഫിക്കര്‍ വയനാട് സ്വാഗതം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.താഹിര്‍ കൂത്തുപറമ്പ നന്ദി പറഞ്ഞു.പുതിയ ഭാരവാഹികള്‍ സംസ്ഥാന പ്രസിഡന്റ് :സദ്ദാം ഹുസൈന്‍വര്‍ക്കിങ് പ്രസിഡന്റ് : അബ്ദുല്‍ ഗഫൂര്‍ പൊന്നാനിജനറല്‍ സെക്രട്ടറി:താഹിര്‍ കൂത്തുപറമ്പ വര്‍ക്കിങ് സെക്രട്ടറി :സുല്‍ഫിക്കര്‍ വയനാട് ട്രഷറര്‍ :അബ്ദുല്‍ ഖാദര്‍ കൊടുവള്ളി

കേരളത്തിലെ മുഴുവന്‍ മൊബൈല്‍ വ്യാപാരികളെയും കോര്‍ത്തിണക്കി ഓണ്‍ലൈന്‍ കച്ചവടം ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ സലാം തളിപ്പറമ്പിന്റെ പേരില്‍ അനുശോചനം രേഖപ്പെടുത്തി.

പ്രശസ്ത ട്രെയിനര്‍ ഗിന്നസ് എം എ റഷീദ് ക്ലാസ് എടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *