November 1, 2026

പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരം: ഡോ പി മോഹന്‍ദാസ്

0
Img 20231130 180819
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : വീരകേരളവര്‍മ്മ പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരമാണെന്ന് ചരിത്രകാരനും മുന്‍ പി.എസ്.സി മെമ്പറുമായ ഡോ. പി മോഹന്‍ദാസ്. 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ നടത്തിയ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്ക് എന്നും പ്രചോദനമാണ് പഴശ്ശി സമരങ്ങള്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വര്‍ഷങ്ങള്‍ നീണ്ട ചെറുത്ത് നില്‍പ്പ് പഴശ്ശി സമരങ്ങളുടെ പ്രധാന്യം വിളിച്ചോതുന്നു. ദക്ഷിണേന്ത്യയില്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നടന്ന സമര പോരാട്ടങ്ങള്‍ക്ക് പഴശ്ശി നടത്തിയ പോരാട്ടങ്ങള്‍ പ്രചോദനമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.എല്ലാ വിധത്തിലുമുള്ള ജനവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോകുന്നതില്‍ പഴശ്ശി കാണിച്ച നേതൃപാടവം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കര്‍ഷകര്‍ക്ക് പഴശ്ശി നല്‍കിയ പിന്തുണ മാതൃകാപരമാണ്. ഭാവി തലമുറ പഴശ്ശിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറാകണമെന്നും അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *