August 2, 2026

പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി എം പി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി

0
Img 20231201 105323
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : 218 -മത് പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മാനന്തവാടി നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി പഴശ്ശി കുടീരത്തിൽ എത്തിയത്. കൂടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കുടീരത്തിലെ മ്യൂസിയവും രാഹുൽ ഗാന്ധി സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി, അഡ്വ ടി. സിദ്ധീഖ് എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, പഴശ്ശി കുടീരം മാനേജർ ഐ.ബി ക്ലമൻ്റ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികൾ, കൗൺസിലർമാർ, ജനപ്രതിനിധികൾ, പഴശ്ശി കുടീരം ജീവനക്കാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *