പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു: യുവാവിന് പിഴ
വടുവഞ്ചാൽ: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് പിഴ ഈടാക്കി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്. ഓഫീസിന് സമീപം വടുവഞ്ചാൽ ടൗണിന് അടുത്തുള്ള ടേക്ക് എ ബ്രേക്കിന് സമീപത്തുള്ള തുറസ്സായ സ്ഥലത്ത് മൂത്രമൊഴിച്ചതിന് റിപ്പണ് സ്വദേശിയിൽ നിന്ന് പിഴ ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിൽ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.





Leave a Reply