May 20, 2024

പഴശ്ശി അനുസ്മരണം നടത്തി

0
Img 20231201 204810

പുൽപ്പള്ളി :പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ പഴശ്ശിരാജയുടെ ജനകീയ പ്രതിരോധവും, അനുസ്മരണവും നടത്തി.

പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് സർവകലാശാല ഹ്യൂമാനിറ്റീസ് ഡീൻ പ്രൊ : ഡോ : ശിവദാസൻ പി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി.

കേരളവർമ്മ പഴശ്ശിരാജ ആദിവാസി സമൂഹത്തെയും, കർഷകരെയും മുൻനിർത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടത്തിയ പ്രക്ഷോഭം ഇന്നും പ്രസക്തമാണെന്നും, ആഗോളവൽക്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരേണ്ടതാണെന്നും ചരിത്ര പണ്ഡിതനായ പി ശിവദാസൻ പറഞ്ഞു.

പ്രൊ :ജോസഫ് സ്കറി യയും , പ്രൊ : സുജ കെ. എസും സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അബ്ദുൽ ബാരി കെ. കെ, ഫാ : വർഗീസ് കൊല്ലമാവുടിയിൽ, ഫാ: ചാക്കോ ചേലമ്പാറത്ത്, പ്രൊ : താര ഫിലിപ്പ്, ഡോ ജോഷി മാത്യു, ഡോ : റാണി എൻ. പിള്ള, ലിസി പി. കെ, ആബാ ഫാത്തിമ, നന്ദന എൻ ബി സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *