July 10, 2026

ചികിത്സക്കിടെ യുവാവ് മരിച്ച സംഭവം ; നാലാം നാൾ മൃതദേഹം പുറത്തെടുത്തു 

0
Ei5c3nn92792
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി : കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പള്ളി സെമിത്തേരിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ട് പോയി. ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിന്‍(28)ന്റെ മൃതദേഹമാണ് കല്‍പ്പറ്റ പോലീസിന്റെ നേതൃത്വത്തില്‍ പുറത്തെടുത്തത്.  ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് മൃതദേഹം സംസ്‌ക്കരിച്ച ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും തിരിച്ചെടുത്തത്. ഡിസംബര്‍ ഒന്നിനാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ സ്റ്റെബിന്‍ മരിച്ചത്. സംഭവസമയം കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരാതിയില്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് പിറ്റേദിവസം മൃതദേഹം അടക്കം ചെയ്തത്. എന്നാല്‍ ചികിത്സാ പിഴവാണ് സ്റ്റെബിന്റെ മരണത്തിന് ഇടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി, കലക്ടര്‍, ഡി.എം.ഒ., ആരോഗ്യ മന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകുന്നേരം നാല് മണിയോടെ മൃതദേഹം വീണ്ടും പുറത്തെടുത്തത്. വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുള്ള അസി. പോലീസ് സര്‍ജന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news