കാട്ടിക്കുളം ടൗണിലെ ട്രാഫിക് പരിഷ്‌കാരം ഇന്നു മുതല്‍
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് ട്രാഫിക് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള ട്രാഫിക് പരിഷ്‌കാരങ്ങള്‍ ഇന്ന് (ഡിസംബര്‍ 6) മുതല്‍ കാട്ടിക്കുളം ടൗണില്‍ നടപ്പിലാകും. ത്രീ വീല്‍ ഓട്ടോ പാര്‍ക്കിംഗ് കാട്ടിക്കുളം ബിസ്മില്ല സ്റ്റേഷനറി കട മുതല്‍ അമ്മാനി റോഡ് വരെ. അധികം പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നില്‍ റോഡില്‍ ഇടതു വശം ചേര്‍ന്ന് ഒറ്റ വരിയായി പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്കിംഗ് ചെയ്യുക.
ജീപ്പ് (ടാക്‌സി) പനവല്ലി റോഡ് മുതല്‍ മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് വരെയുള്ള ഭാഗത്ത് പാര്‍ക്കിംഗ് നടത്തുക. ബൈക്ക് പാര്‍ക്കിംഗ് സഹാറ ഹോട്ടല്‍ മുതല്‍ ബസ്റ്റാന്റിന്റെ പ്രവേശന വഴി വരേയും, തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് ഈവനിംഗ് ബ്രാഞ്ച് മുന്‍വശം മെഡിക്കല്‍ ഷോപ്പ് (സജിത്ത്) വരെ പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്കിംഗ് ചെയ്യണം. സ്വകാര്യ വാഹനങ്ങള്‍ മേലെ അമ്മാനി റോഡ് ജംഗ്ഷന്‍ മുതല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെയും താഴെ അമ്മാനി റോഡിലും പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്കിംഗ് നടത്തുക. ബസ് സ്റ്റാന്റിനുള്ളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. മെയിന്‍ റോഡില്‍ അനുഗ്രഹ ബേക്കറി മുതല്‍ താഴെ കാട്ടിക്കുളം വരെ വാഹനങ്ങള്‍ പാര്‍ക്കിംഗ് ചെയ്യരുത്.
പനവല്ലി റോഡില്‍ ജംഗ്ഷന്‍ മുതല്‍ താഴേയ്ക്ക് 70 മീറ്റര്‍ രണ്ട് ഭാഗവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. പനവല്ലി റോഡില്‍ തിരുനെല്ലി, പനവല്ലി, എടയൂര്‍കുന്ന് ഭാഗത്തേക്ക് പോകുന്ന ബസി സര്‍വ്വീസുകള്‍ പനവല്ലി റോഡിലെ നോ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും നിരോധിച്ചു. അനുഗ്രഹ ബേക്കറിക്ക് മുന്നിലായി ട്രിപ്പ് നടത്തുന്ന വാഹനങ്ങള്‍ ഒരു സമയം ഒരു വാഹനം മാത്രമേ പാര്‍ക്ക് ചെയ്യുവാന്‍ പാടുള്ളു. നാലു ചക്ര ഓട്ടോ ടാക്‌സി, വെള്ളിമൂങ്ങ, ജീത്തോ വാഹനങ്ങള്‍ നിലവിലെ ജീപ്പ് സ്റ്റാന്റ് കഴിഞ്ഞുള്ള ഭാഗത്ത് മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് മുതല്‍ അന്നാല്‍ ഇലക്ട്രിക്കല്‍സ് വരെ പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്കിംഗ് ചെയ്യുക. തുടര്‍ന്നുള്ള ഭാഗം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെ ടൂറിസ്റ്റ് വാഹനങ്ങള്‍ പാര്‍ക്കിംഗ് നടത്തുക. ഗുഡ്‌സ് വാഹനങ്ങള്‍ റേഷന്‍കട കഴിഞ്ഞുള്ള ഭാഗം മുതല്‍ അടുത്തുള്ള കടവരെ ഗുഡ്‌സ് വാഹനങ്ങള്‍ പാര്‍ക്കിംഗ് നടത്തുക. കൂടുതലായി വരുന്ന വാഹനങ്ങള്‍ പി.ഡ.ബ്ല്യു.ഡി റോഡ്‌സ് ഓഫീസിനു സമീപത്തായി റോഡ് സൈഡില്‍ പാര്‍ക്കിംഗ് നടത്തുക. ബസ്റ്റാന്റിനുള്ളിലേക്ക് ആളുകളെ കയറ്റി ബസ്സൊഴികെയുള്ള വാഹനങ്ങള്‍ കയറുന്നതും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിംഗ് നടത്തുന്നതും കര്‍ശനമായി നിരോധിച്ചു.





Leave a Reply