വിജയോത്സവം നടത്തി
പുൽപ്പള്ളി: ആടികൊല്ലി ദേവമാത എ എൽ പി സ്കൂൾ ആടികൊല്ലി ഈ അധ്യായന വർഷം മികച്ച നേട്ടങ്ങൾ കൈവരിച്ചു. സുൽത്താൻബത്തേരി ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം, പ്രവർത്തി പരിചയമേളയിൽ ഓവറോൾ കിരീടം,സാമൂഹ്യശാസ്ത്രമേളയിൽ റണ്ണേഴ്സ് അപ്പ് കിരീടം,9 എൽ എസ് എസ് വിജയികൾ.
കൂടാതെ ശിശുക്ഷേമ വകുപ്പിന്റെ സംസ്ഥാനതല മത്സരത്തിൽ ജോയൽ ബിനോയി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കലാപ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് വിജയോത്സവത്തിന് ഹെഡ്മിസ്ട്രസ് മിനി ജോൺ സ്വാഗതം ആശംസിച്ചു .സുൽത്താൻബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാർ സാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിന് സ്കൂൾ മാനേജർ റവ. ഫാ.ഫാദർ ജോസ് വടയാപറമ്പിൽ അധ്യക്ഷത വഹിച്ചു. സുൽത്താൻബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു, ജോളി നരി തൂക്കിൽ, ആശ ഈ.എം., ബാബു കണ്ടത്തിൻകര, അനിൽ ശ്രീകുമാർ, മിൻസിമോൾ കെ ജെ, അൻസാജ് ആന്റണി., ശസിൽജ മാത്യു ആശംസകൾ പറഞ്ഞു . മാസ്റ്റർ ജോയൽ ബിനോയ് മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ജയേഷ് ജോസ് നന്ദി പറഞ്ഞു.
Leave a Reply