September 5, 2026

കുഴിയിൽ വീണ് നടുവൊടിയുന്നവർക്ക് കുഴമ്പുമായി സി.പി.ഐ.എം; കണിയാരം-പിലാക്കാവ് റോഡിൽ വ്യത്യസ്ത പ്രതിഷേധം

0
WhatsApp Image 2026-09-05 at 8.00.21 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പാടെ തകര്‍ന്ന കണിയാരം-പിലാക്കാവ് റോഡില്‍ വ്യത്യസ്ത സമരവുമായി സിപിഐ എം. റോഡിലെ കുഴിയില്‍ വീണ് നടുവൊടിയുന്ന യാത്രക്കാര്‍ക്ക് ആശ്വാസമേകാന്‍ കുഴമ്പു വിതരണം ചെയ്താണ് പ്രതിഷേധിച്ചത്. മാനന്തവാടി നഗരസഭ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് മാസങ്ങള്‍ക്കു മുമ്പ് അറ്റകുറ്റപ്പണിയെടുത്ത റോഡ് പണി പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം തകര്‍ന്നിരുന്നു. നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചിട്ടും ഫലം കാണാതായതോടെയാണ് സിപിഐ എം ചക്രസ്തംഭന സമരം നടത്താന്‍ തീരുമാനിച്ചത്.

ഇതിനു മുന്നോടിയായി റോഡിലെ കുഴിയില്‍ കല്ല് മാത്രം ഇട്ട് പ്രതിഷേധം ലഘൂകരിക്കാനുള്ള നഗരസഭ അധികൃതരുടെ ശ്രമം സിപിഐ എം തടഞ്ഞിരുന്നു. റോഡ് പൂര്‍ണമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്ന് നടത്തിയ ചക്രസ്തംഭന സമരത്തിനിടേയാണ് റോഡിലൂടെ പ്രതിദിനം സഞ്ചരിക്കുന്നവര്‍ക്ക് കുഴമ്പ് വിതരണം ചെയ്ത് വേറിട്ട പ്രതിഷേധം നടത്തിയത്. നിരവധി യാത്രക്കാര്‍ക്ക് കുഴമ്പ് വിതരണം ചെയ്തു.

അടിയന്തിരമായി റോഡ് നവീകരിച്ചില്ലെങ്കില്‍ തുടര്‍ന്നും ശക്തമായ പ്രക്ഷോഭങ്ങള്‍ നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ സമരം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ടി ബിജു ഉദ്ഘാടനം ചെയ്തു. കെ ജി ജോയ് അധ്യക്ഷനായി. കുഴമ്പു വിതരണ ഉദ്ഘാടനം കണിയാരം ലോക്കല്‍ സെക്രട്ടറി എം സോമന്‍ ഉദ്ഘാടനം ചെയ്തു. കെ വി ജുബൈര്‍, എ കെ റൈഷാദ്, കെ വി രാജു, പി എസ് രമാദേവി എന്നിവര്‍ സംസാരിച്ചു. കെ രാജീവന്‍ സ്വാഗതവും അജിത്ത് വര്‍ഗീസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *