അധ്യാപക ദമ്പതികൾക്ക് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ സ്നേഹാദരവ്
വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം വിപുലമായി ആചരിച്ചു. എം സുധാകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപക ദമ്പതിമാരായ എം.കെ വാസുദേവൻ മാസ്റ്ററെയും ശാരദ ടീച്ചറെയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതിക.എം പൊന്നാട അണിയിച്ച് ആദരിച്ചു.
ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം പി.റ്റി സുഗതൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ, ത്രേസ്യ എം.ജെ, ബാബുരാജ് എൻ.കെ, എ.കെ.രമണി, ശാരദ എൻ.ജി, മംഗലശ്ശേരി നാരായണൻ, ശ്രീവിദ്യ കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്ഠൻ എം സ്വാഗതവും സുരേഷ് കെ.കെ നന്ദിയും പറഞ്ഞു





Leave a Reply