May 20, 2024

ക്യാന്‍സര്‍ ചികിത്സക്കും, ഡയാലിസിസിനുമെത്തുന്ന രോഗികള്‍ക്ക് തണലേകാന്‍ ദയ കെയര്‍ ഹോം പ്രവര്‍ത്തനമാരംഭിക്കുന്നു

0
Img 20231209 164724

മാനന്തവാടി: കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി എടവക, പനമരം പഞ്ചായത്തുകളിലെ നിര്‍ദ്ധനരായ നൂറുകണക്കിന് രോഗികള്‍ക്ക് സ്വാന്തനമേകി വരുന്ന ദയ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നല്ലൂര്‍നാട് ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സക്കും, ഡയാലിസിസിനുമെത്തുന്ന രോഗികള്‍ക്ക് തണലേകാന്‍ ദയ കെയര്‍ ഹോം പ്രവര്‍ത്തനമാരംഭിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്ററിനോട് ചേര്‍ന്ന് ക്യാന്‍സര്‍, ഡയാലിസസ് രോഗികള്‍ക്ക് താമസിക്കുന്നതിനുള്ള സേവനം നല്‍കിവരുന്നുമുണ്ട്.

 

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം സ്വന്തം ഉടമസ്ഥതയിലേക്ക് മാറുകയാണ്. നോബിള്‍ ചങ്ങാലികാവില്‍ എന്ന മനുഷ്യ സ്നേഹി സൗജന്യമായി നല്‍കിയ എട്ട് സെന്റ് സ്ഥലത്ത് 25 ലക്ഷം രൂപ ചിലവഴിച്ചാണ് 1700 സ്‌ക്വയര്‍ഫീറ്റില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ശുചിമുറി സൗകര്യമുള്‍പ്പെടെ നാലോളം കിടപ്പുമുറികള്‍, അടുക്കള, സിറ്റ്ഔട്ട്, വരാന്ത, ഡൈനിംഗ് ഹാള്‍ തുടങ്ങി മികച്ച സൗകര്യങ്ങളോടെയാണ് ഹോം കെയര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 13 ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ എംഎല്‍എ നിര്‍വഹിക്കും. ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ മുഖ്യാതിഥിയാവും. ഉദ്ഘാടനത്തിന് മുന്നോടിയായി ക്യാന്‍സര്‍ അതിജീവിതരുടെ സംഗമം ഇന്ന് നടക്കും,കെട്ടിട നിര്‍മ്മാണത്തിനായി പല മനുഷ്യസ്നേഹികളും നിര്‍ലോഭമായ സഹായങ്ങള്‍ നല്‍കിയ തൊടൊപ്പം പൊതുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തു, ബിരിയാണി ചലഞ്ചും ധന സമാഹരണത്തിനായി നടത്തി.

 

600 ലധികം പാലിയേറ്റിവ് അംഗങ്ങളാണ് ദയയുടെ കരുത്ത്. എടവക പഞ്ചായത്തിലെ 19 വാര്‍ഡിലും ഫ്രണ്ട്സ് ഓഫ് പാലിയേറ്റീവ് എന്ന പേരില്‍ പാലിയേറ്റീവ് പ്രവര്‍ത്തനം സജീവമാണ്. പാലിയേറ്റീവ് പ്രവര്‍ത്തനം പനമരം പഞ്ചായത്ത് പരിധിയിലേക്ക് കൂടി വ്യാപിപിച്ചിട്ടുണ്ട്. രോഗികളുടെ വീട്ടിലെത്തി അവരെ പരിചരിച്ച് കാരുണ്യത്തിന്റെ പ്രതീകമായി മാറുകയാണ് ദയയുടെ പ്രവര്‍ത്തകര്‍. രോഗികള്‍ക്ക് വിവിധ സേവനങ്ങളോടൊപ്പം തന്നെ അവര്‍ക്കാവശ്യമായ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ ദയ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്.

പി ഖാദര്‍ സെക്രട്ടറിയായും, കെ വി വിജോള്‍ പ്രസിഡന്റായും, മനു ജി കുഴിവേലി ട്രഷററായും പ്രവര്‍ത്തിക്കുന്ന കമ്മറ്റിയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജനകീയ കൂട്ടായ്മയുടെ നിതാന്ത പ്രവര്‍ത്തനങ്ങളിലുടെ യാഥാര്‍ത്ഥ്യമാകുന്ന ഹോം കെയറിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *