May 31, 2026

കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു

0
20231209 19575642kngoa
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ അനുശോചിച്ചു. അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കാത്ത കമ്മ്യൂണിസ്റ്റുകാരനായ കാനം ഇടതുമുന്നണിയുടെ കെട്ടുറപ്പിന്റെ പരിപോഷണത്തിന് അക്ഷീണം പ്രയത്‌നിച്ച നേതാവാണെന്ന് ദേവസ്യ അനുസ്മരിച്ചു.

കല്‍പ്പറ്റ: കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ സിപിഐ(എംഎല്‍)സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാം പി. മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ.കെ. സുധാകരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി. സത്യന്‍, പി.എം. ആലി, അനീഷ് മാര്‍ക്കോസ്, എം.കെ. അജയകുമാര്‍, പി.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *