വനാതിർത്തിയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തണം: കേരള കോൺഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റി
ബത്തേരി: വാകേരിയിൽ കടുവയുടെ ആക്രമണത്താൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾ അടക്കം നടന്നു വീട്ടിൽ പോകുന്ന സാഹചര്യം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും. അടിയന്തരമായി പി ടി ഐ അടക്കം കൂടിയാലോചിച്ച് വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് ശ്യാം പിഎം.സംസ്ഥാന സെക്രട്ടറി ഭഗീതരൻ, ജനറൽ സെക്രട്ടറി വീരേന്ദ്രകുമാർ, വിഗേഷ് പനമരം, പത്മനാഭൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.





Leave a Reply