മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎല്‍എ നാളെ ജില്ലയിൽ
കല്‍പ്പറ്റ: മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎല്‍എ നാളെ ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച വാകേരി കൂടല്ലൂരിലെ പ്രജീഷിന്റെ വീട് സന്ദര്‍ശിക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടിയിലെത്തുന്ന ചെന്നിത്തല താലൂക്കിലെ തിരുനെല്ലിയില്‍ ഉള്‍പ്പെടെ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷമായിരിക്കും വാകേരി കൂടല്ലൂരിലെത്തുക. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളും സന്ദര്‍ശിച്ച ശേഷമായിരിക്കും ജില്ലയില്‍ നിന്നും മടങ്ങുകയെന്ന് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ അറിയിച്ചു.





Leave a Reply