ശില്‍പശാല സംഘടിപ്പിച്ചു
കല്‍പ്പറ്റ: ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എ.കെ.ഡി.ടി.ഒ) വയനാട് ഭരതനാട്യത്തിലും നട്ടുവാങ്കത്തിലും ശില്‍പ്പശാല സംഘടിപ്പിച്ചു. കല്‍പറ്റ ‘വയനാട് നൃത്തകലാ ക്ഷേത്രത്തില്‍ നടന്ന ദ്വിദിന ശില്‍പശാലയില്‍ സുപ്രസിദ്ധ നര്‍ത്തകന്‍ വിദ്വാന്‍ മഞ്ജുനാഥ് പുട്ടൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി നൃത്ത അധ്യാപകരും നര്‍ത്തകരും പങ്കെടുത്ത ശില്‍പശാല സറീമ പപ്പന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി നാട്യ രത്‌ന മനോജ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഉഷാ രാജേന്ദ്രപ്രസാദ്, പി. ഉണ്ണികൃഷ്ണന്‍, രശ്മി ഷാബു തുടങ്ങിയവര്‍ സംസാരിച്ചു. ശിൽപശാലയില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങില്‍ നാട്യവിദ്വാന്‍ മഞ്ജുനാഥ് പുട്ടൂരിന് പ്രശംസാപത്രവും പൊന്നാടയും നല്‍കി ആദരിച്ചു.





Leave a Reply