May 16, 2026

ഊർജ്ജ സംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

0
Img 20231214 144151
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ വി.എച്ച്.എസ്. വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റും എനർജി മാനേജ്മെന്റ് സെന്റർ കേരളയും സംയുക്തമായി മിതം എന്ന പേരിൽ ഊർജ്ജ സംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സന്ദേശ റാലിയായി മുണ്ടേരി ടൗണിൽ വന്ന കുട്ടികൾ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു. കെ.എസ്.ഇ.ബി കൽപ്പറ്റ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിലെ സീനിയർ സൂപ്രണ്ടായ എൽദോ ഫിലിപ്പ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡി. ദേവകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി സ്വാഗതവും വാളണ്ടിയർ ലീഡർ പ്രബിൻ എ.കെ. നന്ദിയും പറഞ്ഞു. അധ്യാപകരായ അയന തോമസ്, ആതിര കെ.എം. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *