November 1, 2026

മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ യു.ജി.സി നാക്ക് സംഘത്തിന്റെ സന്ദര്‍ശനം ഡിസംബര്‍ 19, 20 ന് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
20231217 122938
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ :ദേശീയതലത്തില്‍ കോളേജുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഗ്രേഡ് നിശ്ചയിക്കുന്ന സമിതിയായ നാക് (നാഷണൽ അസ്സസ്മെന്റ് ആൻഡ്  അക്രഡിറ്റേഷൻ കൗൺസിൽ ) സംഘം മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2023 ഡിസംബര്‍ 19, 20 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ സന്ദര്‍ശിക്കുന്നു.

വയനാട്ടിലെ പിന്നാക്ക ജനതയുടെ സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റത്തിനു നാന്ദി കുറിച്ച് 1967-ല്‍ സ്ഥാപിതമായതാണ് വയനാട് മുസ്ലിം ഓര്‍ഫനേജ്. സ്ഥാപനകാലം മുതല്‍ ഡബ്ല്യു.എം.ഒ യുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുവുകയും ദീര്‍ഘകാലമായി ക്രിയാത്മക കാഴ്ചപ്പാടോടെ ഈ പ്രസ്ഥാനത്തെ നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് എം.എ മുഹമ്മദ് ജമാല്‍ സാഹിബ്.

വയനാട് മുസ്ലിം ഓര്‍ഫനേജിനു കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 1995-ല്‍ സ്ഥാപിതമായി. നിലവില്‍ 11 യു.ജി പ്രോഗ്രാമുകളും 8 പി.ജി പ്രോഗ്രാമുകളുമാണ് കോളേജിലുള്ളത്. 1924 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇതില്‍ 58 ശതമാനവും പെണ്‍കുട്ടികളാണ്. 93 അധ്യാപകരും 51 അനധ്യാപകരുമുണ്ട്. അധ്യാപകരില്‍ 19 പേര്‍ പി.എച്ച്.ഡി കരസ്ഥമാക്കിയവരാണ്. നിലവില്‍ അഞ്ചു പേര്‍ റിസര്‍ച്ച്‌ഗൈഡുകളാണ്. പന്ത്രണ്ടണ്ടായിരത്തിലധികം പേര്‍ പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നു.

 

കോളേജിന്റെ അഞ്ചു വര്‍ഷത്തെ അക്കാദമിക-അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നിലവില്‍ നാക്ക് സമിതിക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. നിരവധി അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ കോളേജിന് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും നൂറിലധികം പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയിട്ടുണ്ട്. കലാ-കായിക മേഖലയില്‍ യൂനിവേഴ്‌സിറ്റി തലം ഉള്‍പ്പെടെയുള്ളവയില്‍ തുടര്‍ച്ചയായി മികച്ച നേട്ടം കൈവരിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല എഫ് സോണ്‍ കോലോത്സവത്തില്‍ നാലു തവണ ജേതാക്കളും മൂന്നു തവണ റണ്ണര്‍ അപ്പുമായി. മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഫുട്‌ബോള്‍, വോളിബോള്‍, വുഷു, ബോക്‌സിങ് ടീമുകള്‍ കോളേജിനുണ്ട്.

 

ദേശീയതലത്തില്‍ 18 കോളേജുകള്‍ക്കും കേരളത്തില്‍ മൂന്നു കോളേജുകള്‍ക്കും മാത്രം ലഭ്യമായ STRIDE(Scheme for Trans-disciplinary Research for India’s Developing Economy ) പ്രൊജക്ട് കോളേജിന് ലഭിച്ചു. സമൂഹത്തിന് ഉപകാരപ്പെടുന്ന ഗവേഷണ പദ്ധതികള്‍ നടപ്പിലാക്കലാണ് ഇതിന്റെ ലക്ഷ്യം. ഇലക്ട്രോണിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നോബര്‍ട്ട് തോമസ് പള്ളത്തിന്റെ നേതൃത്വത്തിലായിരുന്നു കോളേജ് പദ്ധതി പൂര്‍ത്തിയാക്കിയത്.

 

സമൂഹത്തിലെ വിവിധ മേഖലകളില്‍ കോളേജ് ഇടപെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. 2018, 2019 വര്‍ഷങ്ങളില്‍ പ്രളയമുണ്ടായപ്പോഴും 2020 ല്‍ കോവിഡ് മഹാമാരിയുണ്ടായപ്പോഴും കോളേജ് സമൂഹത്തിന് ആശ്രയമായി നിലകൊണ്ടു. വിവിധ ഔപചാരിക പരിപാടികള്‍ക്കും ജില്ലയിലെ വിവിധ മത്സരപരീക്ഷകള്‍ക്കും കോളേജ് സൗകര്യങ്ങള്‍ അനുവദിച്ചു നല്‍കാറുണ്ട്. ജില്ലയിലെയും സര്‍വ്വകലാശാല തലത്തിലെയും പ്രധാന കായിക മത്സരങ്ങള്‍ക്കു കോളേജ് വേദിയാകാറുണ്ട്. എന്‍.എസ്്.എസ്, എന്‍.സി.സി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ റൂറല്‍ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, രക്തദാനം, ഫീല്‍ഡ് വിസിറ്റ്, സര്‍വ്വേ, ശുചീകരണം തുടങ്ങിയ വിവിധ സാമൂഹിക സേവനങ്ങള്‍ നടക്കുന്നു.

പരിസ്ഥിതി സൗഹൃദ അവാര്‍ഡുകള്‍, സാമൂഹ്യ സേവന അവാര്‍ഡുകള്‍ തുടങ്ങിയ വിവിധ അംഗീകാരങ്ങള്‍ കോളേജിനെ തേടിയെത്തിയിട്ടുണ്ട്.ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ട സൗകര്യങ്ങളെല്ലാം കോളേജില്‍ നിലവിലുണ്ട്. പതിനേഴായിരത്തിലധികം പുസ്തകങ്ങള്‍ക്കും 42 ജേര്‍ണലുകള്‍ക്കും പുറമെ, 31 ലക്ഷത്തിലധികം ഇ-പുസ്തകങ്ങളും ആറായിരത്തിലധികം ഇ-ജേര്‍ണലുകളുമുള്ള ലൈബ്രറി, 100 വിദ്യാര്‍ഥികള്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന ലേഡീസ്, ബോയ്‌സ് ഹോസ്റ്റലുകള്‍, മൂന്നു സെമിനാര്‍ ഹാളുകള്‍, ഓഡിറ്റോറിയം, ലാബുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അത്യാധുനിക രീതിയില്‍ സംവിധാനിച്ചിരിക്കുന്നു.

 

വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റും നാക്ക് പിയര്‍ സംഘത്തെ വരവേല്‍ക്കാന്‍ എല്ലാ നിലയിലും സജ്ജമായി നില്‍ക്കുകയാണ്.

നാക്ക് വിദഗ്ധ സംഘാoഗങ്ങൾ:

1 – പ്രൊഫ. അർച്ചന കുഷ്വാഹ (ജാർഗണ്ഡ്)

2-പ്രൊഫ. ജ്ഞാന പ്രകാശ് ( കർണാടക)

3 – പ്രൊഫ. മുഹമ്മദ് ഫറൂഖ് റാത്തർ (ജമ്മു കശ്മീർ)

പത്രസമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഫരീദ് ടി.പി (പ്രിന്‍സിപ്പാള്‍) ഡോ.ബിജു കെ.ജി (ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍)അബദുല്‍ ഖാദര്‍ പി.പി (ട്രഷറര്‍, ഡബ്ല്യു.എം.ഒ)അഡ്വ. കെ മൊയ്തു (കോളേജ് കണ്‍വിനര്‍)എന്നിവർ പങ്കെടുക്കുന്നവര്‍

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *