May 16, 2026

വൈത്തിരി മൃഗാശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : മൂന്ന് പേര്‍ക്ക് പരിക്ക്  

0
Img 20231220 133101
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: വൈത്തിരി-പൊഴുതന ജംഗ്ഷനില്‍ മൃഗാശുപത്രിക്ക് സമീപം നടന്ന വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറും ബൈക്കുമാണ് അപകത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കാര്‍ യാത്രികയായ വെള്ളമുണ്ട സ്വദേശി സരസ്വതി, ബൈക്ക് യാത്രികരായ കുന്നമ്പറ്റ സ്വദേശികളായ റിന്റോ (36), രാധിക (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി മൂന്ന് പേരെയും റഫര്‍ ചെയ്തു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ രണ്ടും റോഡില്‍ തെന്നി മാറി റോഡിന് താഴെയുള്ള മരത്തിനിടിച്ചാണ് കിടക്കുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *