May 16, 2026

അംബേദ്ക്കർ കാൻസർ സെന്റെറിന് കേരള മുസ്‌ലിം ജമാഅത്ത് ഡയാലിസിസ് മെഷീൻ നൽകി

0
Img 20231220 161340
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: തണലറ്റവർക്ക് തുണയാവുക എന്ന സന്ദേശത്തിൽ നടക്കുന്ന എസ്.വൈ.എസ് സാന്ത്വന വാരത്തിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നല്ലൂർനാട് അംബേദ്ക്കർ കാൻസർ സെൻ്ററിന് ഡയാലിസിസ് മെഷീൻ നൽകി. കൊല്ലം ഖാദിസിയ്യ എജുക്കേഷണൽ കോംപ്ലക്സിൻ്റെ ചാരിറ്റി വിഭാഗമായ കൻസുൽജന്നയാണ് സ്പോൺസർ ചെയ്തത്. ഒ.ആർ.കേളു സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സന്ദേശ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, എസ്.ശറഫുദ്ദീൻ, വി.എസ്.കെ.തങ്ങൾ, റാഷിദ് ജൗഹരി,

നാസർ ചെറുവാടി, കാൻസർ സെൻ്റർ സൂപ്രണ്ട് ഡോ.ആൻസി മേരി ജേക്കബ്, ബ്ലോക്ക് മെമ്പർ വിജോൾ, ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ശിഹാബ് ആയത്ത്, വാർഡ് മെമ്പർ സുമിത്ര, കെ ജെ പൈലി, കെ.കെ.മുഹമ്മദലി ഫൈസി, അസ്കർ അലി ചെറ്റപ്പാലം,ഫസലുൽ ആബിദ് പ്രസംഗിച്ചു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *