ബത്തേരി വാകേരിയില്‍ നിന്നും പിടികൂടിയ കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കും
കൽപ്പറ്റ : വാകേരിയില്‍ നിന്നും പിടികൂടിയ കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കും. കടുവയുടെ മുഖത്തെ മുറിവ് എട്ട് സെന്റി മീറ്ററോളം ആഴമേറിയതെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് കടുവയുള്ളത്. വനത്തിനുള്ളില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാവാം മുറിവെന്നാണ് നിഗമനം. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക.





Leave a Reply