June 20, 2026

പുൽപ്പള്ളി പോലീസ് സ്റ്റേഷനു മുന്നിൽ മാർച്ചും, സംഘർഷവും

0
Img 20231220 184953
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി : നവ കേരള സദസിനെതിരെ പ്രതികരിച്ച കെ എസ്‌ യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് എന്നാരോപിച്ച് കോൺഗ്രസ് മുള്ളൻകൊല്ലി പുൽപ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

മാർച്ചിൽ പോലീസും, കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും, വാകേറ്റവും സംഘർഷവും നിലനിന്നു.

11 മണിയോടെ പുൽപ്പള്ളി രാജീവ് ഭവനിൽ നിന്നും കടലമായി ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷൻ ഗേറ്റിന് മുന്നിലെത്തിയപ്പോഴാണ് പോലീസും, പ്രവർത്തകനും തമ്മിൽ അഭിപ്രായവ്യത്യാസ മു ണ്ടായത്. സ്റ്റേഷൻ ഗേറ്റിനു മുന്നിൽ നിന്നും മാറി നിൽക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.  മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പ്രാവർത്തകരെ ശാന്തമാക്കി പ്രശ്നം പരിഹരിച്ചത് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *