May 20, 2024

അയ്യോത്തുകാവ് പരദേവതാ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം 26ന്

0
Img 20231220 184638

 

കരിങ്കുറ്റി: അയ്യോത്തുകാവ് പരദേവതാ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം ഡിസംബര്‍ 26 മുതല്‍ 28 വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ലക്ഷ്മി നാരായണ ആചാരിയുടെ നേതൃത്വത്തിലായിരിക്കും ക്ഷേത്ര ചടങ്ങുകള്‍. 26ന് രാവിലെ ഗണപതി ഹോമം, നവകം, കൊടിയേറ്റം, ഉച്ചക്ക് ഒരു മണിക്ക് അന്നദാനം, വൈകിട്ട് 7.15 ന് അയ്യോത്തുകാവ് കലാസമിതി അവതരിപ്പിക്കുന്ന ‘കാവേറ്റം’ നാടന്‍ കലാവിഷ്‌ക്കാരം. 27 ന് രാവിലെ 7 മണിക്ക് ഗണപതി ഹോമം, 10 മണിക്ക് ചാക്യാര്‍കൂത്ത്, ഒരു മണിക്ക് അന്നദാനം, വൈകിട്ട് 6.30 നു തായമ്പക, 8 മണിക്ക് എഴുന്നള്ളത്ത്, 10ന് മെഗാ തിരുവാതിര, 10.30ന് കൈ കൊട്ടിക്കളി, 11 നു വട്ടക്കളി, 11.30 ന് നൃത്തനൃത്യങ്ങള്‍. 28ന് രാവിലെ 9 ന് വെള്ളാട്ട്, ഗുളികന്‍ തിറകള്‍, ഒരു മണിക്ക് അന്നദാനം, രണ്ടു മണി മുതല്‍ കരിയാത്തന്‍ തിറകള്‍. വൈകിട്ട് 6.30 നു ദീപാരാധനയോടെ ഉത്സവം സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *