May 20, 2024

കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

0
Img 20231224 103901

പെരുന്തട്ട :ക്രിസ്തുമസ്-ന്യൂഇയർ സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും വെള്ളാരംകുന്ന് പെരുന്തട്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വെള്ളാരംകുന്ന് നെടുപ്പാറ സ്വദേശി ഷംജാദ് ( 38 ) എന്നയാളെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ലത്തീഫ്. കെ എം , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ് കെ.പി ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീധരൻ.കെ, പ്രജീഷ്. എംവി , മിഥുൻ .കെ , റഷീദ്. കെ, ജെയ്മോൻ .ഇ എസ് ,എക്സൈസ് ഡ്രൈവർ അബ്ദു റഹീം. എം.വി എന്നിവർ പങ്കെടുത്തു.കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *