തിയ്യതി കഴിഞ്ഞ കീടനാശിനി നൽകി; പരാതി നൽകിയ കർഷകന് ഭീഷണി
പനമരം: തിയ്യതി കഴിഞ്ഞ കടനാശിനി നൽകിയതിനെതിരെ പരാതിപ്പെട്ട കർഷകനെ കടയുടമയുടെ ആളുകൾ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ കൃഷി ഉദ്യോഗസ്ഥർ സമ്മർദം ചൊലുത്തുകയും ചെയ്യുന്നെന്ന് ആക്ഷേപം. പനമരത്തെ പരത്ത നാൽ ട്രെഡേഴ്സിൽ നിന്നും നെല്ലിലെ മുഞ്ഞ നശിക്കാൻ വാങ്ങിയ ടാറ്റായുടെ കീടനാശിനിയാണ് വിതരണക്കാരൻ തിയ്യതിരുത്തി നൽകിയത്.പൊട്ടൻ കൊല്ലി പാടശേഖരത്തിൽ ഒമ്പത് ഏക്കർ കൃഷി ചെയ്യുന്ന പടിഞ്ഞാറത്തറ സ്വദേശി അനീഷാണ് പരാതിക്കാരൻ. മരുന്നടിച്ച ശേഷം ടിൻ പരിശോധിച്ചപ്പോഴാണ് തിയ്യതിരുത്തിയത് കണ്ടത്തിയത്. പഴക്കം ചെന്ന മരുന്നടിച്ചതിനെ തുടർന്ന് കൃഷി നശിച്ചതായും ഇദ്ദഹം പറഞ്ഞു. കടയുടമ തെറ്റ് സമ്മതിക്കാതെ മറ്റൊരാളാണ് ഇത് ചെയ്തതെന്ന് വരുത്തുകയാണത്രെ. തുടർന്ന് കൃഷി ഓഫിസിൽ നൽകിയ പരാതിക്ക് വിചിത്ര മറുപടിയാണ് ലഭിച്ചത്. തിയ്യതി കഴിഞ്ഞ മരുന്നാണ് നൽകിയതെന്നും തിയ്യതി തിരുത്തിയത് ഇവിടെ നിന്നും മുൻപ് കിടനാശിനി വാങ്ങിയ മറ്റൊരു കർഷകനാണന്നു മാണ് കൃഷി ഉദ്യോഗസ്ഥരുടെ മറുപടി.
മനോജ് എന്ന കര്ഷകന് അദ്യം കീ ടനാശിനിവില്പന നടത്തിയിരുന്നെന്നും ഈ
വ്യക്തി തീയതി തിരുത്തി ഉല്പന്നം കടയിൽ തിരിച്ചു നൽകി പണം തിരികെ കൈപ്പറ്റിയതായും
പ്രസ്തുത ഉത്പന്നം ആണ് പരാതിക്കാരന് വിറ്റതെന്നും കൃഷി ഉദ്യോഗസ്ഥർ മറുപടി നൽകി. എന്നാൽ തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കട ഉടമയുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തുകയും, പരാതി പിൻവലിക്കാൻ ഉന്നത കൃഷി ഓഫിസ മാർ നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നെന്ന് അനിഷ് പറയുന്നു.





Leave a Reply