June 20, 2026

കേരള ബാങ്ക് മുൻ മാനേജർക്കെതിരെ പരാതിയുമായി ബാങ്ക് ഇടപാടുകാർ

0
Img 20240105 161214
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : കേരള ബാങ്ക് മുൻ മാനേജർക്കെതിരെ പരാതിയുമായി ബാങ്ക് ഇടപാടുകാർ. സ്വന്തം പേരിൽ എടുത്ത ലോണിൽ ലക്ഷങ്ങൾ കൂട്ടിയെടുത്ത് മാനേജർ കബിളിപ്പിച്ചതായി. വായ്പയെടുത്ത കുടുംബം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആരോപണ വിധേയനായ മാനേജർ നിരവധി ആളുകളുടെ പേരിൽ ഇത്തരം ലോൺ തട്ടിപ്പുകൾ നടത്തിയതായും കുടുംബം ആരോപിച്ചു.

കേരള ബാങ്ക് തലപ്പുഴശാഖ മുൻ മാനേജരായ ജോഷി മാത്യുവാണ് ഇത്തരത്തിൽ ഇടപാടുകാരുടെ പേരിൽ വായ്പാ തട്ടിപ്പുകൾ നടത്തിയത്. തലപ്പുഴ പുതിയിടത്തെ കല്ലും പുറത്ത് ജിനീഷിന്റെ പേരിൽ കേരള ബാങ്ക് തലപ്പുഴ ശാഖയിൽ നിന്നും വീടിന് ലോൺ എടുത്തതിന്റെ വായ്പയിൽ ആറരലക്ഷം രൂപ മാനേജർ ജോഷി മാത്യു കൂട്ടിയെടുത്ത് തങ്ങളെ പറ്റിച്ചു. ഇത്തരത്തിൽ നിരവധി പേരുടെ പേരിൽ വായ്പ കൂട്ടിയെടുത്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായും ഇവർ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ജിനീഷിന് പുറമെ സഹധർമ്മിണി ജിഷയും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *