May 9, 2026

ഉജ്ജ്വലം പദ്ധതി: ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി

0
Img 20240105 191718
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ”ഉജ്ജ്വലത്തിന്റെ ‘ ഭാഗമായി മണ്ഡലത്തിലെ 77 സ്‌കൂളുകള്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നിന്നും അധ്യാപക പ്രതിനിധി സംഘമാണ്് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. പുസ്തകങ്ങളുടെ വിതരണോദ്്്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.കെ സുരേഷ,് സിസ്റ്റര്‍ റോഷ്‌നി, വി.പി. പ്രേമദാസ്, പി.സി. തോമസ്, ട്രെയിനര്‍ റിന്‍സി ഡിസൂസ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *