October 28, 2026

മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു

0
Img 20240105 170637
By ന്യൂസ് വയനാട് ബ്യൂറോ

 

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു. മിക്‌സര്‍ ഗ്രൈന്‍ഡറുകളുടെ വിതരണോദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്റ മുനീര്‍, പി.കെ ജോസ്, ഷിജോയ് മാപ്ലശ്ശേരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹരിത, സുഭാഷിണി, അങ്കണവാടി ടീച്ചര്‍ പി.സി ജെസ്സി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *