പൂക്കോട് തടാകം; കെടുകാര്യസ്ഥതയും വ്യാപക അഴിമതിയും
കൽപ്പറ്റ : ടൂറിസം വകുപ്പിന് കൂടുതൽ വരുമാനം ലഭിക്കുന്ന പൂക്കോട് തടാകം ഇപ്പോൾ നാത്തിൻ്റെ വക്കിൽ.തടാകം സംരക്ഷിക്കുന്നതിലെ വീഴ്ചയും നടത്തിപ്പിലെ അപാകതയും ചൂണ്ടി കാണിക്കുമ്പോഴും ഉദാസീനതയിലാണ് അധികൃതർ .
തടാകമാകെ പായൽ നിറഞ്ഞിരിക്കുകയാണ്. പകുതിയിലധികവും സഞ്ചരിക്കാൻ പോലും കഴിയാത്ത വിധം പായൽപറമ്പായി മാറിയിരിക്കുകയാണ് ഈ വലിയ ശുദ്ധജല തടാകം. തടാകത്തിലൂടെ സഞ്ചരിക്കുന്ന വലുതും ചെറുതുമായ ബോട്ടുകൾ ഇത്തരം പായൽ കുടുങ്ങി പലപ്പോഴും കേടാവുകയാണ്. തടാകത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കൊന്നും പായൽ നിറഞ്ഞതിനാൽ ബോട്ടുകൾ പോകുന്നില്ല. ബോട്ടിൽ കയറുന്ന ജെട്ടിയുടെ ഭാഗത്തും നിറയെ പായലാണ്.
2022ൽ ഏകദേശം രണ്ടു കോടിയോളം രൂപ ചിലവഴിച്ചാണ് തടാകത്തിലെ പായലും ചളിയും നീക്കം ചെയ്യാൻ കരാർ നൽകിയത്. കരാർ കൊടുത്തതിന്റെ നാലിലൊന്നു ഫണ്ട് പോലും ആവശ്യമില്ലാത്ത ഈ പ്രവൃത്തി മാസങ്ങൾ നീണ്ടുനിന്നുവെങ്കിലും കോരിയ ചളിയും പായലും തടാകക്കരയിലൂടെ പോകുന്ന റോഡിന്റെ വശങ്ങളിലിടുകയും കനത്ത മഴയിൽ ഇവ വീണ്ടും തടാകത്തിലേക്ക് ഒലിച്ചിറങ്ങുകയുമായിരുന്നു. മാസങ്ങൾക്കുള്ളിൽ തന്നെ നീക്കം ചെയ്ത പായൽ വീണ്ടും തടാകം മുഴുവനും നിറയാൻ തുടങ്ങി. ഇപ്പോൾ തടാകത്തിന്റെ പകുതിയിലധികം ഭാഗവും പായൽ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
ഇപ്പോൾ തടാകത്തിൽ ഒരു സ്ഥിരം മാനേജരില്ല. നേരത്തെയുണ്ടായിരുന്ന മാനേജരെ മറ്റൊരിടത്തേക്ക് മാറ്റിയതിനു ശേഷം ഒരു വർഷത്തോളമായി പൂക്കോട് തടാകത്തിനു മാനേജരില്ല. ഡിടിപിസിയിലെ ഓഫീസ് മാനേജർക്കു പൂക്കോടിന്റെ കൂടി ചാർജ്ജ് കൊടുത്തിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ പോലും അദ്ദേഹം പൂക്കോട് സന്ദർശിക്കാറില്ലെന്നു ജീവനക്കാർ പറഞ്ഞു. കെടുകാര്യസ്ഥതക്കൊപ്പം സാമ്പത്തിക തിരിമറിയും ഇവിടെ നടക്കുന്ന ണ്ടത്രെ. പൂക്കോട് തടാകം മുൻവശം കാഷ് കൗണ്ടറിൽ ടിക്കറ്റിൽ തിരിമറി നടത്തിയത് കയ്യോടെ പിടിച്ചുവെങ്കിലും നടപടിയെടുക്കാതെ അധികൃതർ. മലപ്പുറം ജില്ലയിൽനിന്നും വന്ന മുപ്പതംഗ സംഘത്തിന് ഒരു സീനിയർ സിറ്റിസൺ ടിക്കറ്റ് മുറിച്ചു അതിന്റെ പിന്നിൽ 30 പേർക്കുള്ള ടിക്കറ്റെന്ന് പെന കൊണ്ടെഴുതി നൽകുകയും മുഴുവൻ തുക വാങ്ങിക്കുകയും ചെയ്തു. ടിക്കറ്റ് എടുത്തവർ പിന്നീട് സംശയം തോന്നി കൗണ്ടറിലെത്തിയപ്പോൾ കാഷ്യർ കൊടുത്ത ടിക്കറ്റു വാങ്ങി വായിലിട്ടു നശിപ്പിക്കുകയും പിന്നീട് മുഴുവൻ ടിക്കറ്റുകൾ നൽകുകയുമായിരുന്നു. ഇതേ കാഷ്യറെ കുറിച്ച് തിരിമറിക്കു മൂന്നു പ്രാവശ്യം പരാതി ഉയർന്നെങ്കിലും നടപടിയെടുക്കാതിരിക്കുകയായിരുന്നു.





Leave a Reply