മാലിന്യമുക്ത കേരളം പഠന ക്ലാസ് സംഘടിപ്പിച്ചു
പുൽപ്പള്ളി : വ്യാപരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ മേഖലാ ജനറൽബോഡി വിളിച്ച് ചേർത്ത് മാലിന്യമുക്ത നവകേരളം സംബന്ധിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മനീഷ് ദേവ് ക്ലാസുകൾക്ക് നേതൃത്വം നൽകി.സമ്മേളനത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി മൂന്നു വർഷക്കാലത്തോളം പ്രവർത്തിച്ച് സ്ഥലം മാറിപ്പോകുന്ന സെക്രട്ടറി വി.ഡി.തോമസിന് യാത്രയയപ്പ് നൽകി. ഭരണഘടനപരമായ പരിധിയിൽ നിന്നുകൊണ്ട് തന്നെ പൊതു സമൂഹത്തിന് ചെയ്യാവുന്ന നന്മകൾ മനുഷ്യ മുഖത്തോടെ ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രസിഡണ്ട് പറഞ്ഞു. പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച് കൊണ്ട് പുൽപ്പള്ളി വ്യാപാരഭവനിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. തോമസ്. വി.ഡി, അജിമോൻ കെ.എസ്,കെ.ജോസഫ്, ഇ.ടി.ബാബു, മുഹമ്മദ് ഇ.കെ, വേണുഗോപാൽ,പ്രഭാകരൻ പ്രസംഗിച്ചു. എം.കെ.ബേബി,ബാബു രാജേഷ്,ഹംസ, അജേഷ് കുമാർ,സജി വർഗീസ്, പ്രസന്നകുമാർ,സുനിൽ ജോർജ് നേതൃത്വം നൽകി.





Leave a Reply