ഡിപിഎം ഓഫീസിലേക്ക് ആശാവർക്കർമാരുടെ മാർച്ച്
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ശൈലി ആപ്പിന് വർധിപ്പിച്ച ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, വെട്ടിക്കുറച്ച ഇൻസെന്റീവുകൾ പുനഃസ്ഥാപിക്കുക, പ്രഖ്യാപിച്ച 21,000 രൂപ ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ദീപ പ്രമോദ് അധ്യക്ഷയായി.




Leave a Reply