എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും ഭരണകൂട അനീതികൾക്കെതിരെ പ്രതികരിക്കണം -എൻ.ഡി അപ്പച്ചൻ
കൽപ്പറ്റ: എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും ഭരണകൂട അനീതികൾക്കെതിരെ നിരന്തരം പ്രതികരിക്കണമെന്ന് ഡിസി.സി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ പറഞ്ഞു. കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ അക്ഷര സ്പർശം സാഹിത്യ വിചാര സദസ്സും രാഹുൽ വീണ്ടും വീഡിയോ ഗാനസിഡിയും പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. എഴുത്തുകാരെയും പ്രതിഭകളെയും കെ പി സി സി മെമ്പർ പി.പി ആലി ഉപഹാരങ്ങൾ നൽകി ആദരിച്ചു.കലാശ്രീ അ വാർഡ് ജേതാവ് സലീം താഴത്തൂരിനെ സാഹിതി സംസ്ഥാന സെക്രട്ടറി സുനിൽ മടപ്പള്ളി ആദരിച്ചു. എഴുത്തും ജീവിതവും എന്ന വിഷയത്തെക്കുറിച്ച് ഷാജി ചന്ദനപറമ്പിൽ പ്രഭാഷണം നടത്തി.ഡി സി സി വൈസ് പ്രസിഡൻ്റ് ഒ.വി അപ്പച്ചൻ, ശ്രീജി ജോസഫ് ,റസാഖ് കൽപ്പറ്റ, സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, പ്രോഗ്രാം കോ ഡിനേറ്റർ ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തിൽ, കെ.കെ രാജേന്ദ്രൻ, ഒ.ജെ മാത്യു, വയനാട് സക്കറിയാസ്, എബ്രഹാം മാത്യു, നേമിരാജൻ സി വി, എം.വി രാജൻ, കെ പത്മനാഭൻ,ആൻ്റണി ചീരാൽ ,പി വിനോദ് കുമാർ ,വി.ജെ പ്രകാശൻ എൻ അബ്ദുൾ മജീദ് ,വി കെ ഭാസ്ക്കരൻ,ബാബു പിണ്ടിപ്പുഴഎന്നിവർ പ്രസംഗിച്ചു. എഴുത്തുകാർ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു.നാസിർ പാലൂരിൻ്റെ കവിത പ്രദർശനം നടന്നു
Leave a Reply