പുതുശേരിക്കടവ് പെരുന്നാൾ ജനുവരി 24 ന്.
പുതുശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വി.ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ബാബു നീറ്റുംകര, ട്രസ്റ്റി ബിനു മാടേടത്ത് അറിയിച്ചു.ജനുവരി 24 ബുധനാഴ്ചയാണ് പെരുന്നാൾ. വൈകിട്ട് അഞ്ച് മണിക്ക് വികാരികൊടി ഉയർത്തും.വൈകിട്ട് ആറുമണിക്ക് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വി. കുർബാന അർപ്പിക്കും. തുടർന്ന് സണ്ടേസ്‌കൂൾ 60 ാം വാർഷികാഘോഷ പ്രഖ്യാപനം നടത്തും.07.30 ന് വാദ്യമേള അകമ്പടിയോടെ ടൗണിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് മേരീസ് കുരിശുപള്ളിയിലേക്ക് തൊട്ടിയിലേക്ക് പ്രദക്ഷിണം നടത്തും. ധൂപപ്രാർത്ഥന, ആത്മീയസന്ദേശം എന്നിവ ഫാ. ബേബി പൗലോസ് ഓലിക്കൽ നടത്തും. തുടർന്ന് പള്ളിയിൽ ആശീർവാദവും നേർച്ച ഭക്ഷണവുമുണ്ടാകും.09.30 ന് കൊടിയിറക്കുന്നതോടെ പെരുന്നാൾ സമാപിക്കും.





Leave a Reply