May 10, 2026

പാലിയേറ്റീവ് ദിനാചരണം നടത്തി

0
Img 20240116 173830
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജനറല്‍ ആശുപത്രിയുടെയും കല്‍പ്പറ്റ നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിന റാലിയും,പൊതുയോഗവും പാലിയേറ്റീവ് ദിന പ്രതിജ്ഞയും നടത്തി.പൊതുയോഗം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ . പി.അജിത അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ കമ്മിറ്റി ചെയര്‍മാന്‍ .സി.കെ ശിവരാമന്‍ ,കൗണ്‍സിലര്‍മാര്‍ ,ശാന്തി പാലിയേറ്റീവ് പ്രതിനിധി. കെ.ഗഫൂര്‍,സെക്കന്‍ഡറി പാലിയേറ്റീവ് വാളണ്ടിയര്‍. അനില്‍ ഫാത്തിമ നഴ്‌സിംഗ് കോളേജ് ട്യൂട്ടര്‍ സിസ്റ്റര്‍ വൃന്ദ പൗലോസ്, ജെ .എച്ച് .ഐ. ജോസ് കെ .ഒ,എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.യോഗത്തിന് നഗരസഭാ സെക്രട്ടറി.അലി അഷ്‌കര്‍ സ്വാഗതവും പാലിയേറ്റീവ് നഴ്‌സ് സി.ഹരിത നന്ദിയും പറഞ്ഞു. യോഗത്തില്‍ ഫാത്തിമ നഴ്‌സിംഗ് സ്‌കൂളിലെ കുട്ടികള്‍ ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ചു. ആരോഗ്യപ്രവര്‍വര്‍ത്തകര്‍,ആശ വര്‍ക്കര്‍മാര്‍,മുണ്ടേരി സ്‌കൂളിലെ സ്‌കൗട്ട്‌സ് കുട്ടികള്‍,ശാന്തി പാലിയേറ്റീവ് പ്രവര്‍ത്തകര്‍,ഫാത്തിമ ആശുപത്രി,സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *