സ്വീകരണം നൽകി
മേപ്പാടി : വൈ എം സി എ സംഘടിപ്പിച്ച വയനാട് ജില്ലാ നഴ്സറി കലോത്സവത്തിൽ ഉന്നത വിജയം നേടിയ മേപ്പാടി ഡബ്ലിയു എം ഒ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്കൂൾ ഗേറ്റിൽ നിന്നും ഘോഷയാത്രയോടെ മത്സരാർത്ഥികളെ സ്വീകരിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങ് പ്രിൻസിപ്പാൾ എസ്. ഉമർ ന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ അഷ്റഫ് പി റ്റി ഉദ്ഘാടനം ചെയ്തു. സിൽവസ്റ്റർ ആൽബർട്ട് , നാസ്നി, റസീന തുങ്ങിയവർ സംസാരിച്ചു.





Leave a Reply