May 10, 2026

സാമ്പത്തിക മാന്ദ്യം വിദ്യാലയങ്ങളെ ബാധിക്കരുത്;  കെ.എ.ടി.എഫ്

0
Img 20240118 094203
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ പൊതുവിദ്യാലയങ്ങളിൽ പല പദ്ധതികളെയും ബാധിക്കുന്നുണ്ടെന്നും അവക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും കെ.എ.ടി.എഫ് വൈത്തിരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണം, പ്രഭാത ഭക്ഷണം, വിദ്യാ വാഹിനി തുടങ്ങിയ പ്രധാന പദ്ധതികൾ പണമില്ലാത്തതിന്റെ പേരിൽ പ്രതിസന്ധിയിലാണ്. പ്രധാനാധ്യാപകർ ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. ഇത്രയും കാലമായി വിദ്യാർഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പുകൾ മുടങ്ങിയ അവസ്ഥയിലാണ്. അറബിക് കോംപ്ലക്സുകൾക്കും അധ്യാപക സംഗമങ്ങൾക്കും അനുവദിച്ചിരുന്ന ഫണ്ടുകൾ ലഭ്യമാകുന്നില്ല. ഇത്തരം പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഉപജില്ലാ പ്രസിഡണ്ട് സാലിഹ് എ.പി. അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ്. ജില്ലാ പ്രസിഡണ്ട് ഷരീഫ് ഇ.കെ, ജില്ലാ സെക്രട്ടറി ജാഫർ പി.കെ, ഷാഹിദ ടീച്ചർ, അബ്ദുസ്സലാം കെ, അബ്ദുസ്സലിം എസ്. സംസാരിച്ചു. അബൂബക്കർ ആയാർ ക്ലാസെടുത്തു. സിദ്ദിഖ് കെ. എൻ. സ്വാഗതവും അയ്യൂബ് ഖാൻ പി. നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *