April 16, 2026

സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കും: എസ്ഇഎ

0
Eih4src60853
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ആദര്‍ശ വിശുദ്ധിയോടെ നൂറിലേക്ക് 2024 ജനുവരി 28 ന് ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കാന്‍ കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍ വെച്ച് നടന്ന സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ തിരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി സുബൈര്‍ കണിയാമ്പറ്റ അദ്ധ്യക്ഷതവഹിച്ച യോഗം സംസ്ഥാന ജോ സെക്രട്ടറി അബ്ദുല്‍ അസീസ് പഴയ വൈത്തിരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം മാസ്റ്റര്‍ പരിയാരം, കെ.എം ഫൈസല്‍ മാസ്റ്റര്‍ ബീനാച്ചി, ഉസ്മാന്‍ ഉപ്പി കമ്പളക്കാട് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി മുനീര്‍ വാളാട് സ്വാഗതവും ജില്ലാ ട്രഷറര്‍ അലവി വടക്കേതില്‍ കല്‍പ്പറ്റ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *