June 20, 2026

എൻ കുമാരൻ മാസ്റ്റർ അനുസ്മരണം നടത്തി 

0
Img 20240125 201835
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി:ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം കമ്മിറ്റി മുൻ പ്രസിഡണ്ടും മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ എൻ കുമാരൻ മാസ്റ്ററുടെ അഞ്ചാം ചരമ വാർഷിക അനുസ്മരണം രാജീവ് ഭവനിൽ വെച്ച് നടന്നു.

മീനങ്ങാടിയുടെ രാഷ്ട്രീയ ചരിത്രത്തിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ദീർഘ കാലം ജനപ്രതിനിധിയും സാമൂഹ്യ സാംസ്ക്കാരീ സജീവ സാന്നിദ്ധ്യവുമായിരുന്ന അദ്ദേഹം തന്റെ ജീവിതത്തിലുടനീളം വരും തലമുറക്ക് ഒരു മാതൃകയായിരുന്നുവെന്നു മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ  കെ ഇ. വിനയൻ അനുസ്മരണ പ്രഭാഷണം നടത്തി .

കെ .രാധാകൃഷ്ണൻ, കെ.ആർ. ഭാസ്ക്കരൻ, ഉഷാരാജേന്ദ്രൻ ,ടി പി ഷിജു, വി.ആർ ശിവൻ, ഏ.പി.ലൗസൺ,എം ജി. ബേബി,പി പി. പൈലി,ടി കെ തോമസ്, എൻ എം .ലാൽ, അബ്ദുൾസലാം , ശാന്തി സുനിൽ, കെ പി. ജെയിംസ്,പി ജി. സുനിൽ ,ജസ്റ്റിൻ ജോഷോ,ഷാജി തോംബ്രയിൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *