May 5, 2026

കൊളഗപ്പാറ ചൂരിമലയില്‍ വീണ്ടും കടുവ ആക്രമണം:പശുക്കിടാവിനെ കടുവ കൊന്ന് തിന്നു

0
Img 20240126 Wa0047
By ന്യൂസ് വയനാട് ബ്യൂറോ

 

കൊളഗപ്പാറ: കൊളഗപ്പാറ ചൂരിമലയില്‍ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ താണാട്ടു കുടിയില്‍ രാജന്റെ പശുക്കിടാവിനെയാണ് കടുവ കൊന്ന് തിന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിനോട് ചേര്‍ന്ന ആലയില്‍ നിന്ന് പശുവിനെ പിടിച്ച് സമീപത്തെ ബീനാച്ചി എസ്റ്റേറ്റിലേക്ക് കൊണ്ടുപോയാണ് ഭക്ഷിച്ചത്. ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വളര്‍ത്തുമൃഗത്തെയാണ് കടുവ കൊല്ലുന്നത്. മൂന്ന് മാസം മുമ്പ് രാജന്റെ കറവപശുവിനെയും കടുവ കൊന്നിരുന്നു. വനം വകുപ്പ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശം കടുവ ഭീതിയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *