June 20, 2026

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

0
Eiczzbx80587
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വാഴവറ്റ കൊല്ലമനയിൽ ഫ്രാൻസിസ് -ഷൈനി ദമ്പതികളുടെ മകൻ സ്റ്റെലൊ (29) ആണ് മരണപ്പെട്ടത്. രണ്ട് ആഴ്ചകൾക്ക് മുമ്പ് വേലിയമ്പത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റെലോ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (വെള്ളി)രാവിലെ മരണപ്പെട്ടു. ബാംഗ്ലൂർ കേന്ദ്രമായി ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന സ്റ്റെലോ ഇവിടെ ജോലിസംബന്ധമായി എത്തിയതായിരുന്നു. സ്റ്റെലോയും കുടുംബവും അടുത്തകാലംവരെ പുൽപ്പള്ളി അമ്പത്താറിലായിരുന്നു താമസം .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *