June 20, 2026

വിദ്യാഭ്യാസ ധനസഹായ വിതരണവും ഭാരവാഹി സംഗമവും നടത്തി.

0
Eimwkpi81056
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ എൻ എസ് എസ് ഹെഡ് ഓഫീസിൽ നിന്ന് ഒരു കരയോഗത്തിലേ ഒരു കുട്ടിക്ക് നൽകുന്ന വിദ്യഭ്യാസ ധനസഹായ വിതരണവും, ഭാരവാഹി സംഗമവും നടത്തി. പരിപാടി മാനന്തവാടി ബ്ലോക്ക്‌ ഡെവലപ്പമെന്റ് ഓഫിസർ രാജേഷ് കുറുമാത്തൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ. പി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിന്, യൂണിയൻ വൈസ്. പ്രസിഡന്റ്‌ എം പി ബാലകുമാർ സ്വാഗതം ആശംസിച്ചു, വനിതാ യൂണിയൻ പ്രസിഡന്റ്‌ ഇ രമണി ടീച്ചർ, എം എസ് എസ് എസ് കോ. ഓർഡിനേറ്റർ ബിമൽരാജ് കെ വി , എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ശ്യാംഘോഷ് പി വി നന്ദി പറഞ്ഞു വിവിധ കരയോഗങ്ങളിൽ നിന്നായി 80ൽ അധികം അംഗങ്ങൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *