എന്‍. കുമാരന്‍ അനുസ്മരണം നടത്തി
മീനങ്ങാടി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റ് എന്‍. കുമാരന്റെ അഞ്ചാം ചരമവാര്‍ഷികം രാജീവ് ഭവനില്‍ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ.ഇ. വിനയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനപ്രതിനിധി, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കുമാരന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ. രാധാകൃഷ്ണന്‍, കെ.ആര്‍. ഭാസ്‌കരന്‍, ഉഷ രാജേന്ദ്രന്‍, ടി.പി. ഷിജു, വി.ആര്‍. ശിവന്‍,എ.പി. ലൗസണ്‍, എം.ജി. ബേബി, പി.പി. പൈലി, ടി.കെ. തോമസ്, എന്‍.എം. ലാല്‍, അബ്ദുള്‍സലാം,ശാന്തി സുനില്‍, കെ.പി. ജയിംസ്, പി.ജി. സുനില്‍, ജസ്റ്റിന്‍ ജോഷോ, ഷാജി തോംബ്രയില്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply