June 20, 2026

സംസ്ഥാന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് നാളെ പുല്‍പ്പള്ളിയില്‍ 

0
Img 20240127 200628
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് പുല്‍പ്പള്ളിയില്‍ നാളെ നടക്കും. മിസ്റ്റര്‍ കേരള സബ് ജൂണിയര്‍, ജൂണിയര്‍ ആന്‍ഡ് മിസ്റ്റര്‍ വയനാട് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പാണ് നാളെ പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഹാളില്‍ നടത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും സംസ്ഥാന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെയും അംഗീകാരത്തോടെ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് കേരള, ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍, പുല്‍പ്പള്ളി എംപവര്‍ ഫിറ്റ്‌നെസ് സ്റ്റുഡിയോ എന്നിവ സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

മിസ്റ്റര്‍ കേരള സബ് ജൂണിയര്‍, ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 300 ഓളവും മിസ്റ്റര്‍ വയനാട് ചാമ്പ്യന്‍ഷിപ്പില്‍ 200 ഓളവും താരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

മിസ്റ്റര്‍ കേരള സബ് ജൂണിയര്‍, ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പ് രാവിലെ ഒമ്പതിന് ആരംഭിക്കും. ഉദ്ഘാടനം 11ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ഫെഡറേഷന്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടി.വി. പോളി മുഖ്യാതിഥിയാകും. മിസ്റ്റര്‍ വയനാട് ചാമ്പ്യന്‍ഷിപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങും. എല്ലാ വിജയികള്‍ക്കുമായി രണ്ട് ലക്ഷം രൂപ കാഷ് പ്രൈസും മൂന്നു ലക്ഷം രൂപ വിലവരുന്ന മെഡല്‍, മെമന്റോ എന്നിവ നല്‍കും .ബിബിഎകെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു ഹനാന്‍, സംസ്ഥാന മീഡിയ കോ ഓര്‍ഡിനേറ്റര്‍ എം.ഡി. റാഫെല്‍, ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് ആലഞ്ചേരി, സെക്രട്ടറി വി.പി. ഷിനോജ്, ഓര്‍ഗനൈസര്‍ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *