July 10, 2026

സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

0
Img 20240130 104600
By ന്യൂസ് വയനാട് ബ്യൂറോ

 

പനങ്കണ്ടി: വിരമിക്കുന്ന അധ്യാപകരായ വി.ടി.സുധാമണി , കെ.സജിത് കുമാർ എന്നിവർക്ക് സ്കൂളിൽ യാത്രയയപ്പ് നൽകി. ടി.സിദ്ദീഖ് എം എൽ എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ പ്രതിഭകളെ ആദരിച്ചു. സ്കൂൾ നിർമാണത്തിന് സ്ഥല സൗകര്യങ്ങൾ സൗജന്യമായി തന്നെ യശശരീരനായ അപ്പുനായരുടെ ഫോട്ടോ അനാഛാദനം ചെയ്തു. പി ടി എ പ്രസിഡൻ്റ് വി എൻ വിനോദ് കുമാർ, എസ്എംസി ചെയർമാൻ നജീബ് കരണി,എം പി ടി എ പ്രസിഡൻ്റ് സൗദാമിനി, പ്രിൻസിപ്പൽ റഷീദാബാനു, പ്രധാന അധ്യാപകൻ എ.കെ.മുരളീധരൻ , മെംബർ വിജയലക്ഷ്മി, നിബിൽ മുഹമ്മദ്, സുധാമണി വി ടി ,സജിത് കുമാർ, ജയശ്രീ എം ബി മിനിഫിലിപ് എന്നിവർ പ്രസംഗിച്ചു. പൂർവാധ്യാപകർ, രക്ഷിതാക്കൾ, സാംസ്കാരിക നായകർ എന്നിവരടങ്ങിയ പരിപാടിയിൽ നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള എന്നിവ അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *