May 9, 2024

കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

0
Img 20240131 173837

 

കൽപ്പറ്റ : വനിതാ വികസന കോര്‍പറേഷനില്‍ നിന്നും സ്വയം തൊഴില്‍ വായ്പ എടുത്ത് ഉയര്‍ന്ന കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി കുടിശ്ശിക നിവാരണ വായ്പാ പുനഃ ക്രമീകരണ അദാലത്ത് സംഘടിപ്പിച്ചു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടി ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ സ്വയം തൊഴില്‍ വായ്പയെടുത്ത 120 ഓളം ഗുണഭോക്താകള്‍ പങ്കെടുത്തു. അദാലത്തില്‍ പങ്കെടുത്ത 120 പേരില്‍ 80 പേരുടെ വായ്പാ പുനഃക്രമീകരിക്കുകയും 40 ആളുകളുടെ വായ്പ സമാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി നിശ്ചിത കാലയളവിനകം വായ്പ തിരിച്ചടക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ വികസന കോര്‍പറേഷന്‍ കോഴിക്കോട് മേഖലാ മാനേജര്‍ കെ ഫൈസല്‍ മുനീര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *